Monday, October 13

Tag: KSKTU

കെ എസ് കെ ടി യു കൊളപ്പുറത്ത് ആത്മാഭിമാന സംഗമം നടത്തി
Other

കെ എസ് കെ ടി യു കൊളപ്പുറത്ത് ആത്മാഭിമാന സംഗമം നടത്തി

ഏ ആർ നഗർ . ക്ഷേമ പെൻഷൻകൈകൂലിയല്ല. അഭി മാനമാണ്.ലൈഫ് പദ്ധതി. വ്യാമോഹമല്ല. യാഥാർത്ഥ്യമാണ്.എന്ന മുദ്രവാക്യംഉയർത്തി ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെയും . ലൈഫ് ഗുണഭോക്താക്കളുടെയും സംഗമം കെ എസ് കെ ടി യു .ഏആർ നഗർ പഞ്ചായത്ത് കമ്മറ്റി നേതൃത്വത്തിൽ കൊളപ്പുറം ടർഫ് ഗ്രൗണ്ടിൽ വെച്ച് നടന്നു. കെ എസ് കെ.ടി.യു ജില്ല കമ്മറ്റി അംഗം ഇ നരേന്ദ്ര ദേവ് ഉൽഘാടനം ചെയ്തു.കെ പി സമീർ അദ്ധ്യക്ഷത വഹിച്ചു.എൻ കെ പോക്കർ .ഇ വാസു . കെ സുബ്രഹ്മണ്യൻ . കെ ബാലകൃഷ്ണൻ സംസാരിച്ചു....
Local news

കൊടിമരവും പതാകയും ഏറ്റുവാങ്ങി ; കെ എസ് കെ ടി യു ജില്ലാ സമ്മേളനത്തിന് തുടക്കം

തേഞ്ഞിപ്പലം : കൊടിമരവും പതാകയും ഏറ്റുവാങ്ങി. കെ എസ് കെ ടി യു 23 മത് മലപ്പുറം ജില്ല സമ്മേളനത്തിന് ഇന്ന് പെരുവള്ളൂരില്‍ തുടക്കം. കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ ജില്ലയില്‍ നേതൃത്വം നല്‍കിയവരില്‍ പ്രമുഖനായ അന്തരിച്ച സി പരമേശ്വരന്റെ ചെനക്കലങ്ങാടിയിലെ 'സപ്തസ്വര' വീട്ടില്‍ നിന്നും മാതാവ് ചെനക്കപറമ്പില്‍ കുഞ്ഞാകയും മകള്‍ മുകിലയും ചേര്‍ന്ന് സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജില്ല സെക്രട്ടറി ഇ ജയന് കൈമാറി. സമ്മേളന സംഘാടക സമിതി ചെയര്‍മാന്‍ ഇ നരേന്ദ്രദേവ് അധ്യക്ഷനായി. ഏരിയ പ്രസിഡണ്ട് സി സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. എന്‍ രാജന്‍, അയ്യപ്പന്‍ കോഹിനൂര്‍, വി പി ചന്ദ്രന്‍, എ പ്രേമന്‍, എം ബിജിത, കെ ഉണ്ണിക്കമ്മു എന്നിവര്‍ ഉള്‍പ്പടെ നിരവധി പേര്‍ സന്നിഹിതരായിരുന്നു. പെരുവള്ളൂരില്‍ കര്‍ഷക പ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച കെ പി നീലകണ്ഠന്റെ വട്ടപറമ്പിലെ വീട്ടില്‍...
error: Content is protected !!