കുണ്ടൂർ അബ്ദുൽ ഖാദർ മുസ്‌ലിയാർ ഉറൂസിന് തുടക്കമായി
തിരൂരങ്ങാടി : തെന്നിന്ത്യയിലെ ഗരീബ് നവാസ് കുണ്ടൂർ ഉസ്താദ് ഉസ്താദിന്റെ 17 > മത് ഉറൂസ് മുബാറകിന് കുണ്ടൂർ ഗൗസിയ്യയിൽ തുടക്കമായി. സമസ്ത പ്രസിഡണ്ട് ഇ
സുലൈമാൻ മുസ്ലിയാർകൊടി ഉയർത്തിയതോടെയാണ് ആറു ദിവസം നീണ്ടു നിൽക്കുന്ന ഉറൂസിന് തുടക്കം കുറിച്ചത്. കോട്ടൂർ കുഞ്ഞമ്മുമുസ് ലിയാർ മഖാം സിയാറത്തിന്നേതൃത്വം നൽകി.തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വണ്ടൂർ അബ് ദുർറഹ്മാൻ ഫെെസി അധ്യക്ഷത വഹിച്ചു.പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹെെദ്രോസ് മുത്തുക്കോയ തങ്ങൾ എളങ്കൂർ പ്രാർഥന നടത്തി. കൂറ്റമ്പാറ അബ്ദുർറഹ് മാൻ ദാരിമി,നടത്തി. വണ്ടൂർ അബ്ദുർ റഹ്മാൻ ഫൈസി,ഹാഫിള് അബ്ദുൽ മജീദ് സഖാഫി ചെങ്ങാനി, ലത്വീഫ് ഹാജി കുണ്ടൂർ പ്രസംഗിച്ചു.ഉറൂസിന്റെ മുന്നോടിയായി കാലത്ത് മമ്പുറം മഖാം, ഒ കെ ഉസ്താദ് മഖാം, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാർ മഖാം, ഓമച്ചപ്പുഴ മഖാം, വൈലത്തൂർ തങ്ങൾ മഖാം എന്നിവിടങ്ങളിൽ സിയാറത്ത് നടന്നു. തെന്...