Tuesday, April 21

Tag: Kundoor moolakkal road

Local news

മൂന്നര പതിറ്റാണ്ട് കാത്തിരിപ്പിന് വിരാമം, കുണ്ടൂർ മൂലക്കൽ റോഡ് യാഥാർഥ്യമായി

നന്നമ്പ്ര: കുണ്ടൂർ മൂലക്കൽ നിവാസികളുടെ 35 വർഷത്തെ റോഡ്‌ എന്ന സ്വപ്നം പൂവണിഞ്ഞു. റോഡ് നിര്മിച്ചിരുന്നെങ്കിലും ഉടമകളിൽ ചിലർ പഞ്ചായത്തിന് വിട്ടുകൊടുക്കാത്തതിനാൽ റോഡ് നന്നാക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. റോഡ് കുണ്ടും കുഴിയും നിറഞ്ഞതിനാൽ സുഖമായി യാത്ര ചെയ്യാൻ പറ്റാത്ത തരത്തിലായിരുന്നു. വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും മെമ്പറും സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണുമായ പി. സുമിത്ര ചന്ദ്രന്റെയും നിരന്തരമായ ഇടപെടലിനെ തുടർന്ന് സ്ഥലത്തിന്റെ കണ്സന്റ് നൽകാൻ ഉടമകൾ തയ്യാറായി. ഇതേ തുടർന്ന് റോഡിന് ഫണ്ട് അനുവദിക്കുകയായിരുന്നു. 2020 എം എൽ എ ഫണ്ടും, 2021 ൽ പഞ്ചായത്തും റോഡിന് ഫണ്ട് അനുവദിച്ചു. റോഡിന്റെ ഉദ്‌ഘാടനം കെ.പി.എ. മജീദ് എം എൽ എ നിർവഹിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദു റബ്ബ് മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റൈഹാനത്ത് അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.വി. മൂസ കുട്ടി...
error: Content is protected !!