Monday, August 31

Tag: Kundoor

ഫുട്ബോൾ ടൂർണമെന്റിലെ തർക്കം; ഒരു സംഘം ക്ലബ്ബ് ഓഫീസിൽ കയറി അക്രമം നടത്തി
Crime

ഫുട്ബോൾ ടൂർണമെന്റിലെ തർക്കം; ഒരു സംഘം ക്ലബ്ബ് ഓഫീസിൽ കയറി അക്രമം നടത്തി

നന്നമ്പ്ര: ഫുട്‌ബോൾ ടൂര്ണമെന്റിനിടയിലെ തർക്കത്തെ തുടർന്ന് ഒരു സംഘം ക്ലബ് ഓഫീസിൽ കയറി യുവാവിനെ മർദ്ദിച്ചതായി പരാതി. കുണ്ടൂർ ടൌൺ ടീം ക്ലബ്ബ് ഓഫീസിൽ കയറിയാണ് അക്രമം നടത്തിയത്. ഓഫീസിലുണ്ടാ യിരുന്ന ക്ലബ് പ്രവർത്തകനെ മർദിക്കുകയും ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/IaZnYZJu71N95A64AFiVCL കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഫുട്ബാൾ ടൂർണമെന്റിന്റെ തുടർചയാണ് അക്രമ സംഭവങ്ങൾ. വ്യാഴാഴ്‌ച ചെമ്മാട് ടർഫിൽ ടൌൺ ടീം കുണ്ടൂരും ശിൽപ പയ്യോളിയും തമ്മിലുള്ള മത്സരം ഉണ്ടായിരുന്നു. അധിക സമയം അനുവദിക്കാതെ കളി നിർത്തിയതുമായി ബന്ധപ്പെട്ട് കളിക്കാരും റഫറിയുമായി തർക്കമുണ്ടായിരുന്നു. ഈ വിഷയത്തിൽ കരിപറമ്ബ് ഭാഗത്തെ ക്ലബ്ബ് പ്രവർത്തകർ ഇടപെടുകയും തർക്കം രൂക്ഷമാകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായ 2 ദിവസം മുമ്പ് രാത്രി 9.30 ന് കരിപറമ്പിൽ നിന്നുള്ള പത്തിലേറെ വരുന്ന സംഘം ബൈക്കുകളിലെത്തി കുണ്ടൂരിൽ ക്ലബ്...
പൊളിച്ച അടക്ക മോഷ്ടിച്ചു വിൽപന, നാല് യുവാക്കൾ പിടിയിൽ
Crime

പൊളിച്ച അടക്ക മോഷ്ടിച്ചു വിൽപന, നാല് യുവാക്കൾ പിടിയിൽ

നന്നമ്പ്ര കുണ്ടൂർ സ്വദേശിയുടെ വീട്ടിൽ നിന്നും 43,000 രൂപയോളം വിലവരുന്ന 3 ചാക്ക് പൊളിച്ച അടക്ക മോഷണം ചെയ്ത 4 യുവാക്കൾ അറസ്റ്റിൽ. കുണ്ടൂർ ജയറാംപടി തോട്ടുങ്ങൽ മുഹമ്മദ് ഷിബിൽ (20), കൊടിഞ്ഞി കരുവാട്ടിൽ ആസിഫ് (24), കക്കാട് വടക്കൻ ഷഫീഖ് റഹ്മാൻ (19), കൊടിഞ്ഞി പൂക്കയിൽ അഫ്സൽ (21) എന്നിവരെയാണ് താനൂർ ഡി വൈ എസ് പി മൂസ വള്ളിക്കടൻറെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച 11/2/2022 തീയതി അർധരാത്രിയാണ് വീട്ടിൽ വിൽക്കാനായി സൂക്ഷിച്ചിരുന്ന അടക്ക മോഷണം പോയത്. സമീപ പ്രദേങ്ങളിലെ cctv കൾ പരിശോധന നടത്തിയും അടക്ക മോഷ്ടിച്ചു കൊണ്ടുപോയ വാഹനത്തെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതികളെ പെട്ടെന്ന് തന്നെ പിടികൂടാനായത്. കുറ്റം സമ്മതിച്ച പ്രതികൾ മോഷ്ടിച്ച അടക്ക വിൽപ്പന നടത്തിയതായും മയക്കുമരുന്നിനായും ടൂർ പോയി റിസോർട്ടിലും മറ്റും താമസിച്ചു എൻജോയ് ചെയ്യുന്നതിനും പണം ചെലവാക്കിയതായും പോലീസ് പറഞ്...