Monday, September 21

Tag: kV afna

ജില്ലാ സ്കൂൾ കായികമേള: നടന്നു പങ്കെടുത്ത നാലിനങ്ങളിലും സ്വർണം നേടി കൊടിഞ്ഞിയുടെ അഭിമാനമായി കെ വി അഫ്ന
Sports

ജില്ലാ സ്കൂൾ കായികമേള: നടന്നു പങ്കെടുത്ത നാലിനങ്ങളിലും സ്വർണം നേടി കൊടിഞ്ഞിയുടെ അഭിമാനമായി കെ വി അഫ്ന

പങ്കെlടുത്ത നാലിനങ്ങളിലും സ്വർണം നേടി കൊടിഞ്ഞിയുടെ അഭിമാനമായി കെ വി അഫ്ന. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന മലപ്പുറം ജില്ലാ സ്കൂൾ കായികമേളയിൽ പങ്കെടുത്ത നാലിനങ്ങളിലും സ്വർണം നേടി നാടിൻ്റെ അഭിമാനമായിരിക്കുകയാണ് കെ വി അഫ്ന.അണ്ടർ 14 വിഭാഗത്തിൽ 600 മീറ്റർ ഓട്ടം, 60 മീറ്റർ ഓട്ടം, ലോങ്ങ് ജംപ്, റിലേ എന്നിവയിലാണ് സ്വർണം നേടിയത്. ഐഡിയൽ കടകശേരി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.കൊടിഞ്ഞി കുറൂൽ റോഡ് സ്വദേശി കീഴ്‌വീട്ടിൽ റഷീദിൻ്റെയും സുമയ്യയുടെയും മകളാണ്.കഴിഞ്ഞ വർഷം റിലേയിലും 400 മീറ്ററിലും സ്വർണം നേടി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു.നേരത്തെ കൊടിഞ്ഞി ജിഎംയുപി സ്കൂൾ വിദ്യാർഥിനി ആയിരിക്കെ 4 ഇനങ്ങളിൽ സ്വർണം നേടി താനൂർ സബ് ജില്ലാ മേളയിൽ വ്യക്തിഗത ചാമ്പ്യൻ ആയിരുന്നു. www.tirurangaditoday.in 9447798787...