Saturday, July 19

Tag: kV rabiya

കെ.വി. റാബിയയുടെ നിര്യാണത്തിൽ സിഗ്‌നേച്ചർ ഭിന്നശേഷി കൂട്ടായ്മ അനുശോചിച്ചു
Local news

കെ.വി. റാബിയയുടെ നിര്യാണത്തിൽ സിഗ്‌നേച്ചർ ഭിന്നശേഷി കൂട്ടായ്മ അനുശോചിച്ചു

തിരൂരങ്ങാടി: നിരക്ഷരർക്ക് അക്ഷര വെളിച്ചം നൽകിയും ഭിന്നശേഷിക്കാർക്ക് ചലനാത്മക പ്രവർത്തനങ്ങൾ നടത്തിയും നിരാലംഭരായ സ്ത്രീകൾകളെ ശാക്തീകരിച്ചും ഒരു രാജ്യത്തിന്റെ തന്നെ പ്രതീകമായി മാറിയ സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദിയുടെ മുഖ്യ രക്ഷാധികാരി കൂടിയായിരുന്ന പത്മശ്രീ കെ.വി. റാബിയയുടെ നിര്യാണത്തിൽ സിഗ്‌നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി അനുശോചന യോഗം സംഘടിപ്പിച്ചു. സിഗ്നേച്ചർ പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ അദ്ധ്യക്ഷ്യം വഹിച്ചു. ജനറൽ സെക്രട്ടറി അക്ഷയ് എം, രക്ഷാധികാരി ഡോ: കബീർ മച്ചിഞ്ചേരി,വർക്കിംഗ് സെക്രട്ടറി അഷ്റഫ് മനരിക്കൽ , വൈസ് പ്രസിഡണ്ട് സലാം ഹാജി മച്ചിങ്ങൽ, ട്രഷറർ സുജിനി മുളുക്കിൽ , അമൽ ഇഖ്ബാൽ, ഭാരവാഹികളായ സത്യഭാമ ടീച്ചർ, സമീറ കൊളപ്പുറം, ശബാന ചെമ്മാട്, സൽമ തിരൂർ, റാഷി എന്നിവർ പ്രസംഗിച്ചു....
Local news

പത്മശ്രീ റാബിയയുടെ വിയോഗത്തില്‍ ആം ആദ്മി പാര്‍ട്ടി അനുശോചിച്ചു

തിരൂരങ്ങാടി: പത്മശ്രീ റാബിയയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ആം ആദ്മി പാര്‍ട്ടി. വെള്ളിലക്കാട് എന്ന ഗ്രാമത്തില്‍ നിന്നും ഉയര്‍ന്നുവന്ന പെണ്‍കുട്ടി തന്റെ നാടിനും പരിസരങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഒരു ആലംബമായിത്തീര്‍ന്ന അത്ഭുത കഥയാണ് പത്മശ്രീ കെവി റാബിയയുടേതെന്ന് ആം ആദ്മീ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി ഷമീം ഹംസ പി ഓ അനുശോചനകുറിപ്പില്‍ അറിയിച്ചു. വ്യക്തിപരമായ പ്രയാസങ്ങളെയും ശാരീരികാവശതകളെയും വിശ്വാസത്തിന്റെയും കര്‍മ്മശേഷിയുടെയും കരുത്തുകൊണ്ട് നേരിട്ട് വിജയിച്ച ശക്തിയും സൗന്ദര്യവും ആ ജീവിതകഥയ്ക്കുണ്ട്. കഠിനാധ്വാനം കൊണ്ട് അസാധാരണമായ നേട്ടങ്ങള്‍ കൈവരിച്ചപ്പോഴും ബഹുമതികള്‍ പലതും തേടിയെത്തിയപ്പോഴും റാബിയ തന്റെ നാട്ടുകാര്‍ക്ക് സാധാരണക്കാരിയായ ആ ഗ്രാമീണ വനിത തന്നെയായിരുന്നു. 1990 കളില്‍ കേരളത്തെ ഇളക്കിമറിച്ച ശാസ്ത്രത്തിന്റെ അമരക്കാരി, നാടിന്റെ വികസനത്തിനും ജനങ്ങളുടെ ഉന്നമനത്തിനും വേ...
Local news

പത്മശ്രീ കെ.വി റാബിയയുടെ നിര്യാണം തീരാനഷ്ടം : കെ.പിഎ മജീദ് എം.എല്‍.എ

തിരൂരങ്ങാടി : പത്മശ്രീ കെ.വി റാബിയയുടെ നിര്യാണം തീരാനഷ്ടമാണെന്ന് കെ.പിഎ മജീദ് എം.എല്‍.എ പറഞ്ഞു. ശാരീരിക പ്രതിസന്ധികളെ അതിജീവിച്ചാണ് അവര്‍ അക്ഷരപാതയിലും സാമൂഹ്യവീഥിയിലും വിപ്ലവം തീര്‍ത്തത്. സാക്ഷരത പ്രസ്ഥാനത്തെ ജനകീയമാക്കിയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കനപ്പെട്ട സംഭാവനയര്‍പ്പിച്ചും മാതൃകാപമായ ജീവിതം കാഴ്ച്ചവെച്ചു. റാബിയയുടെ സേവനങ്ങള്‍ക്കുള്ള അംഗീകാരായാണ് രാജ്യം അവരെ പത്മശ്രീ നല്‍കി ആദരിച്ചത്. അവസാനം വരെയും സമൂഹത്തിനു വേണ്ടി അവര്‍ ജീവിതം ഉഴിഞ്ഞു വെച്ചു. താന്‍ അവസാനമായി കണ്ടപ്പോഴും റാബിയ ആവശ്യപ്പെട്ടത് ഒട്ടേറെ സാമൂഹ്യ സേവനങ്ങളെ കുറിച്ചായിരുന്നു. തന്റെ പരിസരത്തെ നിരവധി കുടുംബങ്ങള്‍ താമസിക്കന്ന കടലുണ്ടിപുഴയോരത്ത് സുരക്ഷയൊരുക്കാനായി ഭിത്തി കെട്ടുന്നതിനെകുറിച്ചായിരുന്നു. അവരുടെ ഒരു അഭ്യാര്‍ത്ഥന. അത് പ്രകാരം അതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാറില്‍ സമര്‍ദം ചെലുത്തിയിരുന്നതായും മജീദ് പറഞ്ഞു....
Malappuram

മനസിന്റെ ശക്തി കൊണ്ട് ലോകം കീഴടക്കാമെന്ന് തെളിയിച്ച മഹത് വ്യക്തിത്വം : പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : വെല്ലുവിളികളെ അതിജീവിച്ച് നിരവധി പേര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയ സാക്ഷരത പ്രവര്‍ത്തക പത്മശ്രീ കെവി റാബിയയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. മനസ്സിന്റെ ശക്തി ഒന്ന് കൊണ്ട് മാത്രം ലോകം കീഴടക്കാമെന്ന് നമുക്ക് മുന്നില്‍ ജീവിച്ചു തെളിയിച്ച മഹത് വ്യക്തിത്വമായിരുന്നു കെ വി റാബിയയെന്ന് കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. പതിനാലാം വയസ്സില്‍ പോളിയോ ബാധിച്ച് വീല്‍ചെയറിലായ ഒരു പെണ്‍കുട്ടി പിന്നീട് വിധി ഒരുക്കി വെച്ച ഓരോ പ്രതിസന്ധികളെയും അതിജയിച്ച് വെള്ളിലക്കാടെന്ന ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ചവരുടെ പട്ടികയില്‍ വരെ ഇടം നേടിയ പേരുകാരി ആയി മാറിയതിന്റെ പോരാട്ട കഥ തലമുറകള്‍ക്ക് പ്രചോധനമാകുമെന്നുറപ്പാണെന്ന് കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു പികെ കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ...
Malappuram

കെവി റാബിയ നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകം : സാദിഖലി ശിഹാബ് തങ്ങള്‍

മലപ്പുറം : വെല്ലുവിളികളെ അതിജീവിച്ച് നിരവധി പേര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നു നല്‍കിയ സാക്ഷരത പ്രവര്‍ത്തക പത്മശ്രീ കെവി റാബിയയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാധിഖലി ശിഹാബ് തങ്ങള്‍. നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്നു കെവി റാബിയ എന്ന് അദ്ദേഹം അനുസ്മരിച്ചു. അനേകര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്നുനല്‍കിയാണ് അവര്‍ വിടവാങ്ങിയിരിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ ബാധിച്ച പോളിയോയും പിന്നീട് അര്‍ബുദവും അവരെ തളര്‍ത്തിയിരുത്തിയിരുന്നില്ല. പ്രതീക്ഷയറ്റുപോകാതെ നാട്ടില്‍ അക്ഷര വിപ്ലവം സാധ്യമാക്കി. വീല്‍ചെയറിലിരുന്ന് അവര്‍ എഴുതാനും വായിക്കാനുമറിയാത്ത ഒരു സമൂഹത്തെ അറിവിന്റെ പൂന്തോപ്പിലേക്ക് നടത്തിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനം രേഖപ്പെടുത്തിയത്. ഫെയ്‌സ്ബുക്...
Malappuram

വെല്ലുവിളികളെ അതിജീവിച്ച് അക്ഷരവെളിച്ചം പകര്‍ന്ന സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെവി റാബിയ അന്തരിച്ചു ; 1 മണിക്ക് പൊതുദര്‍ശനം ; ഔദ്യോഗിക ബഹുമതികളോടെ ഇന്ന് തന്നെ ഖബറടക്കും

വെല്ലുവിളികളെ അതിജീവിച്ച് അക്ഷരവെളിച്ചം പകര്‍ന്ന മലപ്പുറത്തെ സാക്ഷരതാ പ്രവര്‍ത്തക കെ വി റാബിയ അന്തരിച്ചു. 59 വയസായിരുന്നു. ഇന്ന് രാവിലെ മമ്പുറത്തെ ജ്യേഷ്ഠത്തിയുടെ വീട്ടില്‍ വച്ചാണ് മരണം. ഒരു മാസത്തോളമായി കോട്ടയ്ക്കലില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ അസുഖം ഭേദമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ജ്യേഷ്ഠത്തിയുടെ വീട്ടിലായിരുന്നു,. ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ഇന്ന് ഒരു മണിക്ക് പിഎസ്എംഒ കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും. സ്ത്രീകള്‍ക്ക് മാത്രമാണ് പൊതുദര്‍ശനത്തിന് അനുമതിയുള്ളത്. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികളോടെ വൈകുന്നേരം ആറ് മണിയോടെ നടുവില്‍ പള്ളിയില്‍ ഖബറടക്കും....
Local news

പത്മശ്രീ കെ വി റാബിയക്ക് നന്നമ്പ്ര പഞ്ചായത്തിന്റെ ആദരം

പത്മശ്രീ ലഭിച്ച കെ വി റാബിയയെ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൈഹാനത്ത് പി കെ മൊമെന്റോ നൽകി. വൈസ് പ്രസിഡന്റ് എൻ വി മൂസക്കുട്ടി,  ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. ബാപ്പുട്ടി , വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീന വി കെ , മെമ്പർമാരായ സൈദലവി ഊർപ്പായി , നടുത്തൊടി മുഹമ്മദ് കുട്ടി , സിദ്ധീഖ് ഒള്ളക്കൻ , തസ്‌ലീന പാലക്കാട്ട് , എന്നിവർ പങ്കെടുത്തു ....
error: Content is protected !!