Tag: Ladak accident

ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് മേജര്‍ ജനറല്‍ നാരായണന്‍ സന്ദര്‍ശിച്ചു
Other

ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് മേജര്‍ ജനറല്‍ നാരായണന്‍ സന്ദര്‍ശിച്ചു

ലഡാക്കില്‍ വാഹനാപകടത്തില്‍ മരിച്ച പരപ്പനങ്ങാടി സ്വദേശി ലാന്‍സ് ഹവീല്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ വീട് മേജര്‍ ജനറല്‍ നാരായണന്‍ സന്ദര്‍ശിച്ചു.  വീട്ടില്‍ എത്തിയ അദ്ദേഹം കുടുംബാംഗങ്ങളോട് ക്ഷേമ വിവരങ്ങള്‍ ചോദിച്ചറിയുകയും എല്ലാവിധ സഹായങ്ങളും നല്‍കാമെന്ന് അറിയിച്ചു. ഭാര്യയുടെ ജോലിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കി. ഷൈജലിന്റെ വിയോഗത്തില്‍  അദ്ദേഹം ദു:ഖം രേഖപ്പെടുത്തി.നഗരസഭ ചെയര്‍മാന്‍  എ. ഉസ്മാന്‍ മോമോന്റോ നല്‍കി സ്വീകരിച്ചു. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍  ഷഹര്‍ബാനു  അധ്യക്ഷയായി. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ മുസ്തഫ, സീനത്ത് അലിവാപ്പു, നിസാര്‍ അഹമദ്, കൗണ്‍സിലര്‍മാരായ അസീസ്, കാര്‍ത്തികേയന്‍, ജയദേവന്‍, റസാക്ക്, നസീമ, ജുബൈരിയ്യ, മാരിയ,ഫൗസിയ, മജുഷ, ഷാഹിദ, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നഗരസഭയിലെ വിമുക്ത ഭടന്മാരെ ആദരിച്ചു. ...
Other

ധീരജവാന്‍ ഷൈജലിന്റെ കുടുംബത്തിന് മന്ത്രിയുടെ അടിയന്തര ധനസഹായം നൽകി

ലഡാക്കില്‍ സൈനിക വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികന്‍ പരപ്പനങ്ങാടി സ്വദേശി  മുഹമ്മദ് ഷൈജലിന്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കി. സൈനിക ക്ഷേമ ഫണ്ടില്‍ നിന്നും 50,000 രൂപയാണ് അടിയന്തര സഹായമായി കുടുംബത്തിന് അനുവദിച്ചത്. ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാറിന് വേണ്ടി തിരൂരങ്ങാടി തഹസില്‍ദാര്‍ പി.ഒ സാദിഖില്‍ നിന്ന് ഷൈജലിന്റെ ഭാര്യ റഹ്‌മത്ത് തുക ഏറ്റുവാങ്ങി. പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ എ. ഉസ്മാന്‍, സൈനിക വെല്‍ഫയര്‍ ഓഫീസര്‍ കെ. എച്ച് മുഹമ്മദ് അസ്ലം, പരപ്പനങ്ങാടി വില്ലേജ് ഓഫീസര്‍ ജസ്ലി, ഗിരീഷ് തോട്ടത്തില്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ...
Other

സൈജലിനെ മരണം തട്ടിയെടുത്തത് വിരമിക്കലിനുള്ള ഒരുക്കത്തിനിടെ.

പരപ്പനങ്ങാടി : രണ്ടു പതിറ്റാണ്ട് രാജ്യത്തെ സേവിച്ച ശേഷം സ്വയം വിരമിക്കലിന് ഒരുങ്ങുന്നതിനിടെയാണ് ലാൻസ് ഹവിൽദാർ മുഹമ്മദ് സൈജലിനെ മരണം തട്ടിയെടുത്തത്. പതിനൊന്നാം വയസ്സിൽ പിതാവ് മരിച്ചതിനാൽ അനാഥാലയത്തിലാണ് സൈജൽ വളർന്നത്. തിരൂരങ്ങാടി യത്തീംഖാനയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരൂരങ്ങാടി ഓറിയന്റൽ ഹൈസ്കൂളിൽനിന്ന് എസ്എസ്എൽസി പാസായി. പിഎസ്എംഒ കോളജിൽനിന്ന് പ്രീഡിഗ്രി പാസായി. കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തു. പിന്നീടാണ് സൈന്യത്തിൽ ചേർന്നത്. അനുജനെയും അനുജത്തിയെയും പഠിപ്പിച്ചതും കുടുംബം നോക്കിയതും പിന്നീട് സൈജലായിരുന്നു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സ്വയം വിരമിക്കലിന് ഒരുങ്ങുകയായിരുന്നു സൈജലെന്ന് ബന്ധുക്കൾ പറഞ്ഞു. മറാഠ ലൈറ്റ് ഇൻഫൻട്രി ഇരുപത്തിരണ്ടാം ബറ്റാലിയനിലായിരുന്നു സൈജൽ. ഗുജറാത്തിലെ ഗാന്ധിനഗർ ക്യാംപിൽനിന്ന് ലേയിലേക്കു മാറ്റംകിട്ടിയതിനെ തുടർന്ന് അവിടേക്ക് പുറപ്പ...
error: Content is protected !!