Saturday, July 5

Tag: last bell

മലപ്പുറത്ത് ലാസ്റ്റ് ബെല്ലില്‍ പിടിച്ചെടുത്തത് കുട്ടികള്‍ ഓടിച്ച 200 വാഹനങ്ങള്‍ ; രക്ഷിതാക്കള്‍ക്കെതിരെ കേസ്
Malappuram

മലപ്പുറത്ത് ലാസ്റ്റ് ബെല്ലില്‍ പിടിച്ചെടുത്തത് കുട്ടികള്‍ ഓടിച്ച 200 വാഹനങ്ങള്‍ ; രക്ഷിതാക്കള്‍ക്കെതിരെ കേസ്

മലപ്പുറം : സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന 'ഓപ്പറേഷന്‍ ലാസ്റ്റ് ബെല്‍' ശക്തമാക്കി. കഴിഞ്ഞ ദിവസം സ്‌കൂള്‍ പരിസരങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇരുന്നൂറോളം വാഹനങ്ങള്‍ പിടിച്ചെടുത്തു. ആകെ 50 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 36 കേസ് രക്ഷിതാക്കള്‍ക്കെതിരെയാണ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്, സ്‌കൂള്‍ പരിസത്തെ തല്ലൂകൂടല്‍ എന്നിവ തടയുന്നതിനായാണ് ലാസ്റ്റ് ബെല്‍ നടപ്പിലാക്കിയിട്ടുള്ളത്. സ്‌കൂള്‍ പരിസരങ്ങളിലെ അക്രമങ്ങള്‍, അനധികൃത വാഹന ഉപയോഗം, ലഹരി ഉപയോഗം നിയമലംഘനങ്ങള്‍, സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ് എന്നിവ തടയുന്നതിനാണ് ഈ പ്രത്യേക പരിശോധന. സ്‌കൂള്‍ വിട്ടതിന് ശേഷം വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളിലും മറ്റും സംഘടിച്ച് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ്...
error: Content is protected !!