ഓണവിപണിയിലെ ക്രമക്കേടുകള്‍ തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് ; ഉപഭോക്താക്കള്‍ക്ക് പരാതിപ്പെടാം
ഓണത്തോടനുബന്ധിച്ച് വിപണിയിലെ ക്രമക്കേടുകള്‍ തടയാനും ഉപഭോക്താക്കളെ ചൂഷണങ്ങളില്‍ നിന്ന് സംരക്ഷിക്കാനും നടപടിയുമായി ലീഗല്‍ മെട്രോളജി വകുപ്പ്. ജില്ലയിലെ മുഴുവന്‍ താലൂക്കുകളിലും ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ നാല് വരെ പരിശോധന നടത്തും. രണ്ട് സ്‌കാഡുകളായി നടത്തുന്ന പരിശോധനയില്‍ താഴെ പറയുന്ന ക്രമക്കേടുകള്‍ പരിശോധിക്കും. ഉപഭോക്താക്കള്‍ക്ക് ഇത്തരം ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ലീഗല്‍ മെട്രോളജി വകുപ്പില്‍ പരാതിപ്പെടാം.
അളവുതൂക്ക ഉപകരണങ്ങള്‍ യഥാസമയം മുദ്രപതിപ്പിക്കാതെ വ്യാപാരാവശ്യത്തിനായി ഉപയോഗിക്കുക.
അളവുതൂക്ക ഉപകരണങ്ങള്‍ മുദ്രപതിപ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുക.
അളവ് തൂക്കം/എണ്ണം എന്നിവ കുറവായി ഉല്‍പ്പന്നം വില്‍പ്പന നടത്തുക.
ഉല്‍പ്പന്നങ്ങള്‍ക്ക് നിശ്ചയിച്ച വിലയേക്കാള്‍ അധികം ഈടാക്കുക.
പായ്ക്ക് ചെയ്ത ഉല്‍പ്പന്നങ്ങളുടെ ...