Tag: LGML

മാസങ്ങളായി വിവിധ തസ്തികള്‍ ഒഴിഞ്ഞു കിടക്കുന്നു : ജോലിഭാരം കൊണ്ട് പ്രയാസപ്പെടുന്ന തദ്ദേശസ്ഥാപനങ്ങളിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണം : എല്‍ജിഎംഎല്‍
Local news

മാസങ്ങളായി വിവിധ തസ്തികള്‍ ഒഴിഞ്ഞു കിടക്കുന്നു : ജോലിഭാരം കൊണ്ട് പ്രയാസപ്പെടുന്ന തദ്ദേശസ്ഥാപനങ്ങളിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണം : എല്‍ജിഎംഎല്‍

തിരൂരങ്ങാടി : ജോലിഭാരം കൊണ്ട് പ്രയാസപ്പെടുന്ന തദ്ദേശസ്ഥാപനങ്ങളിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് തിരൂരങ്ങാടി നിയോജക മണ്ഡലം എല്‍ജിഎംഎല്‍ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ രണ്ട് മുനിസിപ്പാലിറ്റുകളിലും നാല് പഞ്ചായത്തുകളിലുമായി ഏകദേശം 40 ഓളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പുതുതായി സര്‍ക്കാര്‍ ഉത്തരവിലൂടെ കൊണ്ടുവരുന്ന എല്ലാ പുതിയ പരിപാടികളും നടപ്പിലാക്കുന്ന ഉത്തരവാദിത്വം കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഇതേ തുടര്‍ന്നാണ് ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലുള്ള ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് മണ്ഡലം എല്‍ജിഎംഎല്‍ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ചടങ്ങില്‍ തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. മണമ്മല്‍ ജലീല്‍, പരപ്പനങ്ങാടി മുനിസിപ്പ...
error: Content is protected !!