തിരൂരങ്ങാടി : ജോലിഭാരം കൊണ്ട് പ്രയാസപ്പെടുന്ന തദ്ദേശസ്ഥാപനങ്ങളിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് തിരൂരങ്ങാടി നിയോജക മണ്ഡലം എല്‍ജിഎംഎല്‍ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ രണ്ട് മുനിസിപ്പാലിറ്റുകളിലും നാല് പഞ്ചായത്തുകളിലുമായി ഏകദേശം 40 ഓളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. പുതുതായി സര്‍ക്കാര്‍ ഉത്തരവിലൂടെ കൊണ്ടുവരുന്ന എല്ലാ പുതിയ പരിപാടികളും നടപ്പിലാക്കുന്ന ഉത്തരവാദിത്വം കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഇതേ തുടര്‍ന്നാണ് ജോലിഭാരം കൊണ്ട് വീര്‍പ്പുമുട്ടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നിലവിലുള്ള ഒഴിവുകള്‍ അടിയന്തരമായി നികത്തണമെന്ന് മണ്ഡലം എല്‍ജിഎംഎല്‍ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ചടങ്ങില്‍ തിരൂരങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. മണമ്മല്‍ ജലീല്‍, പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ ഷാഹുല്‍ഹമീദ് എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫസലുദ്ദീന്‍ തയ്യില്‍, തെന്നല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സലീന കരുമ്പില്‍, പെരുമണ്ണക്ലാരി പഞ്ചായത്ത് പ്രസിഡണ്ട് ഷംസു പുതുമ, ഇഖ്ബാല്‍ കല്ലിങ്കല്‍, റൈഹാനത്ത് നന്നമ്പ്ര, കെ കെ അലി, അഫ്‌സല്‍ പി പി, സക്കീന പതിയില്‍, സെയ്തലവി ഉപ്പായി, സീനത്ത്, ആലി ബാപ്പു തുടങ്ങിയവര്‍ പങ്കെടുത്തു