പാഠ്യപദ്ധതി ചട്ടക്കൂട്: ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുക- സമസ്ത കേന്ദ്രമുശാവറ
കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയം -2020 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) തയ്യാറാക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടുകളില്‍ അടങ്ങിയ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം ആവശ്യപ്പെട്ടു. പാഠ്യ പദ്ധതി ചട്ടക്കൂടുകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രതിവാദിച്ച ലിംഗസമത്വ നിര്‍ദ്ദേശങ്ങള്‍ കേരളീയ സമൂഹം നാളിതുവരെ പുലര്‍ത്തിപ്പോന്ന പാരമ്പര്യ രീതികള്‍ക്കും വ്യക്തി സ്വാതന്ത്രത്തിനും എതിരാണ്. ഈ അടുത്തായി സംസ്ഥാനത്തെ ചില വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക നേതൃത്വത്തില്‍ നടപ്പാക്കിയ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമും അതുമൂലം ഉണ്ടാക്കിയ വിവാദങ്ങളും പ്രത്യേകം പ്രസ്താവ്യമാണ്. ക്ലാസ് മുറികള്‍ ലിംഗഭേദം പരിഗണിക്കാതെ ലിംഗസമത്വത്തോടെ വിദ്യാര്‍ത്ഥികളെ ഇരുത്തണമ...