എട്ടാം ക്ലാസുകാർക്ക് ജൂൺ 12 വരെ അപേക്ഷിക്കാം, സംസ്ഥാനതല അഭിരുചി പരീക്ഷ ജൂൺ 18ന്, ലിറ്റിൽ കൈറ്റ്സ് അംഗമാകാം
തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 12വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലെയും ക്ലബ്ബുകളിൽ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാന തലത്തിൽ ജൂൺ 18ന് നടക്കും. സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷഫോറത്തിൽ കുട്ടികൾ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്.
സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അരമണിക്കൂർ ധൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ-ഗണിതം, പ്രോഗ്രാമിങ്, 5, 6, 7, ക്ലാസ്സുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം, എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 12, 13, 14 തീയതികളിൽ രാവിലെയും വൈകിട്ടും 7 മണിക്ക് പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യും.
...