Tag: Local police

പ്രവാസി വ്യവസായിയിൽ നിന്ന് മരുമകൻ 108 കോടിയിലധികം രൂപയും 1000 പവനും തട്ടിയെടുത്ത സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
Crime

പ്രവാസി വ്യവസായിയിൽ നിന്ന് മരുമകൻ 108 കോടിയിലധികം രൂപയും 1000 പവനും തട്ടിയെടുത്ത സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പ്രവാസി വ്യവസായിയിൽ നിന്ന് മരുമകൻ 108 കോടിയിലധികം രൂപയും 1000 പവനും തട്ടിയെടുത്തതായുള്ള പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസൻ എന്ന വ്യവസായിയാണ് കാസർഗോഡ് സ്വദേശിയായ മരുമകൻ പണം തട്ടിയതായി പരാതി നല്‍കിയത്. കാസർഗോഡ് കുതിരോളി ബില്‍ഡേഴ്സ് എന്ന കരാർ കമ്പനി നടത്തുന്ന ചെർക്കള മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹാഫിസിനെതിരേയാണ് പരാതി. മുഹമ്മദ് ഹാഫിസ് പല ഘട്ടങ്ങളായി തെറ്റിധരിപ്പിച്ച് പണം തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്. പെരുംനുണകളിലൂടെയാണ് പല ഘട്ടങ്ങളായി മരുമകൻ പണം തട്ടിയെടുത്തതെന്നാണ് ലാഹിർ പറയുന്നത്. 42 വർഷമായി വിദേശത്ത് കെട്ടിട നിർമാണ സാമഗ്രി വ്യവസായവും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുകയാണ് ലാഹിർ. രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. അഞ്ചുവർഷം മുമ്പാണ്​ ഏക മകളെ ഇയാൾക്ക്​ വിവാഹം ചെയ്ത് നൽകിയത്. ഹാഫിസിന്‍റെ പിതാവിന് റോഡ് നിർമാണ കമ്പനിയാണ്. ഇവി...
Local news

ബൈക്കുമായി പോകുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി പോലീസ്; ഉടമകൾക്കെതിരെ കേസ്.

വിദ്യാർഥികളുടെ ബൈക്ക് ഉപയോഗത്തി നെതിരെ കർശന നടപടിയുമായി തിരൂരങ്ങാടി പോലീസ്. ഇന്നലെ ചെണ്ടപ്പുറയ സ്കൂൾ പരിസരത്ത് നടത്തിയ പരിശോധനയിൽ പത്ത് ബൈക്കുകൾ പിടികൂടി. പരിസരത്തെ വീടുകളിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. ബൈക്കുകൾ മുഴുവൻ മൂന്ന് മിനി ലോറികളിൽ കയറ്റി തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. പ്രായപൂർത്തി ആകാത്ത കുട്ടികൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന് വാഹന ഉടമകൾക്കെതിരെ കേസ് എടുത്തതായി എസ് ഐ മുഹമ്മദ് റഫീഖ് പറഞ്ഞു. പാർക്ക് ചെയ്യാൻ അനുവാദം കൊടുക്കുന്ന വീട്ടുകർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പ്രദേശത്ത് ലഹരി മാഫിയയും കുട്ടികൾ ബൈക്കിൽ കറങ്ങുന്നത് വ്യാപകമായതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. മറ്റു സ്കൂളുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്ന് എസ്ഐ പറഞ്ഞു. എസ് ഐ മുഹമ്മദ് റഫീഖ്, SCPO അനിൽകുമാർ , CP0 മാരായ ശിവൻ , ലക്ഷ്മണൻ എന്നിവരടങ്ങുന്ന സംഘമാ...
error: Content is protected !!