കോഹിനൂറിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് കുട്ടി മരിച്ചു, 3 പേർക്ക് പരിക്ക്
തേഞ്ഞിപ്പലം : യൂണിവേഴ്‌സിറ്റി കോഹിനൂറിൽ കാർ അപകടം, ഒരു കുട്ടി മരിച്ചു. നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ചാണ് അപകടം. ഒരു കുട്ടി തൽക്ഷണം മരിച്ചു. ആണ്കുട്ടിയാണ് മരിച്ചത്. 2 കുട്ടികൾ ഉൾപ്പെടെ 3 പേർക്ക് പരിക്കേറ്റു. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ആണ് അപകടത്തിൽ പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ലോറികൾ നിർത്തിയിടുന്ന സ്ഥലത്തിന് സമീപമാണ് അപകടം.
കഴിഞ്ഞ ദിവസം വലിയ പറമ്പ് അരീത്തോട് നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് 2 ദർസ് വിദ്യാർ ഥി കൾ മരിച്ചിരുന്നു....