Thursday, July 31

Tag: m swaraj

ജന്മനാട്ടിലും സ്വന്തം ബൂത്തിലും പിന്നിലായി ; സിപിഎമ്മിന്റെ ഉജ്വലനായ പോരാളിക്ക് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി
Malappuram

ജന്മനാട്ടിലും സ്വന്തം ബൂത്തിലും പിന്നിലായി ; സിപിഎമ്മിന്റെ ഉജ്വലനായ പോരാളിക്ക് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം ലക്ഷ്യം വച്ച് കച്ചക്കെട്ടിയിറങ്ങിയ എല്‍ഡിഎഫിന് മുഖത്തേറ്റ അടിയാണ് പാര്‍ട്ടിയിലെ ഏറ്റവും മികച്ച വ്യക്തിത്വമുള്ള വ്യക്തിയായ എം സ്വരാജിന്റെ പരാജയം. പിവി അന്‍വര്‍ രാജിവച്ച ഒഴിവിലേക്ക് പാര്‍ട്ടിയിലും ജനങ്ങള്‍ക്കുമിടയില്‍ ഏറെ പ്രിയങ്കരനായ വ്യക്തിയെ തന്നെയായിരുന്നു പാര്‍ട്ടി അങ്കത്തിനിറക്കിയത്. എന്നാല്‍ വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. രാഷ്ട്രീയ പോരാട്ടത്തിലെ ഏറ്റവും ഉജ്വലനായ പോരാളി എന്ന വിശേഷണത്തോടെയാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തന്നെ എം സ്വരാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പിന്നാലെ വലിയ പ്രചരണവും നടന്നു. പതിറ്റാണ്ടുകള്‍ക്കിപ്പുറം പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥി വന്നതും എല്‍ഡിഎഫ് ക്യാമ്പിലുണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. എന്നാല്‍ അതെല്ലാം വിഫലമായി. സ്വന്തം മണ്ഡലത്തില്‍ തോറ്റു എന്നതിനൊപ്പം ജന്മനാട്...
Malappuram

ആകെ പോള്‍ ചെയ്ത വോട്ടില്‍ ഷൗക്കത്ത് സ്വന്തമാക്കിയത് 44.17%, സ്വരാജിന് 37.88%

മലപ്പുറം : നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 11,077 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ പോളിംഗ് ശതമാനത്തില്‍ വോട്ട് സ്വന്തമാക്കിയതിലും ആധിപത്യം പുര്‍ത്തി ഷൗക്കത്ത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 44.17ശതമാനം വോട്ട് ആണ് ഷൗക്കത്ത് സ്വന്തമാക്കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് 37.88 % വോട്ടാണ് നേടിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വോട്ട് ശതമാനത്തില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെയായിരുന്നു മുന്നിട്ടുനിന്നത്. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 44.17 ശതമാനം ആര്യാടന്‍ ഷൗക്കത്ത് നേടിയപ്പോള്‍ 37.88ശതമാനമാണ് എം സ്വരാജിന് നേടാനായത്. പിവി അന്‍വര്‍ 11.23ശതമാനം വോട്ട് നേടി. ബിജെപി സ്ഥാനാര്‍ത്ഥി 4.91ശതമാനം വോട്ടാണ് നേടിയത്. ഇനി വോട്ടുനില നോക്കാം ആര്യാടന്‍ ഷൗക്കത്ത് : 77737 എം. സ്വരാജ് : 66660 പിവി അന്‍വര്‍ :19760 മോഹന്‍ ജോര്‍ജ് : 8648 സാദിഖ് നടുത്തൊടി : 2075 ...
Politics

നിലമ്പൂരിൽ വോട്ടെണ്ണൽ നാളെ; കണക്ക് കൂട്ടിയും കിഴിച്ചും മുന്നണികൾ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ജൂൺ 23 ന് രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമ്മ ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കും. ഇതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ജില്ലാ ഇലക്ഷൻ കൺട്രോൾ റൂം, കമ്മ്യൂണിക്കേഷൻ കൺട്രോൾ റൂം, മീഡിയ റൂം എന്നിവയും ഇവിടെ പ്രവർത്തിക്കും. ആദ്യം നാല് ടേബിളുകളിൽ പോസ്റ്റൽ ബാലറ്റുകൾ ആയിരിക്കും എണ്ണി തുടങ്ങുന്നത്. തുടർന്ന് 14 ടേബിളുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണുന്നതിന് 14 ടേബിളുകളും പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് നാല് ടേബിളുകളും, ഇ.ടി.പി.ബി.എസ് പ്രീ കൗണ്ടിംഗിനായി ഒരു ടേബിളും ക്രമീകരിച്ചിട്ടുണ്ട്. 263 പോളിംഗ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായി എണ്ണും. 25 മൈക്രോ ഒബ്സർവർമാർ, 24 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 30 കൗണ്ടിംഗ് അസിസ്റ്റന്റുമാർ, ഏഴു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ എന്നിങ്ങനെ 86 ഉദ്യോഗ...
Politics

നിലമ്പൂരിൽ 75.27% ശതമാനം പോളിങ്, ഇനി 23 വരെ കണക്ക് കൂട്ടൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിങ്. 2021 ൽ 76.60% ആയിരുന്നു പോളിംഗ്. നിരന്തരമുണ്ടാകുന്ന തിടഞ്ഞെടുപ്പും കാലാവസ്ഥയും ആകാം പോളിംഗ് കഴിഞ്ഞ തവണത്തെത്തിൽ നിന്നും കുറയാൻ കാരണം എന്നാണ് പാർട്ടിക്കരുടെ നിഗമനം. വോട്ടെടുപ്പ് സമാധാന പൂര്ണമായിരുന്നു. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 വും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനവുമായിരുന്നു പോളിങ്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു. കനത്ത മഴയും തുടർച്ചയായ തിരഞ്ഞെടുപ്പുകളുണ്ടാക്കിയ മടുപ്പും കണക്കിലെടുക്കുമ്പോൾ പോളിങ് മികച്ചതാണെന്നു പാർട്ടികൾ വിലയിരുത്തുന്നു. ആകെ 2,32,057 വോട്ടര്‍മാരില്‍ 1,74,667 പേര്‍ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം ...
Malappuram

വി വി പ്രകാശിന്റെ വീട് സന്ദര്‍ശിച്ച് എം. സ്വരാജ് ; ആര്യാടന്‍ ഷൗക്കത്ത് സന്ദര്‍ശിക്കാത്തത് ചര്‍ച്ചയാക്കേണ്ടതില്ല ; എം. സ്വരാജ്

നിലമ്പൂര്‍ : അന്തരിച്ച മുന്‍ ഡിസിസി പ്രസിഡണ്ട് വി വി പ്രകാശിന്റെ വീട് സന്ദര്‍ശിച്ച് നിലമ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജ്. വീട് സന്ദര്‍ശനം മറ്റൊരു തരത്തില്‍ കാണേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുപ്പമുള്ളവരോട് വോട്ട് ചോദിക്കേണ്ട കാര്യമില്ലല്ലോ എന്ന് പറഞ്ഞ സ്വരാജ് സൗഹൃദ സന്ദര്‍ശനമാണെന്നും വ്യക്തമാക്കി. ആരോപണങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഉദ്ദേശിച്ച് ചെയ്തതല്ല. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവരും സുഹൃത്തുക്കള്‍ ആകും. വ്യക്തിപരമായി ആക്രമിക്കുന്ന ശൈലി പ്രബലമായി കൊണ്ടിരിക്കുന്നു. വ്യക്തി എന്ന നിലയില്‍ ആക്രമിക്കുന്നതിന് പകരം രാഷ്ട്രീയ അഭിപ്രായ ഭിന്നത പറയുകയാണ് വേണ്ടത്. പ്രകാശിന്റെ വീട് സന്ദര്‍ശനം തര്‍ക്ക വിഷയം ആക്കേണ്ടതില്ല. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പോകാത്തതിനെ ചര്‍ച്ചയാക്കേണ്ടതില്ല. താനാ കുടുംബത്തോട് യുഡിഎഫ് സ്ഥാനാര്‍ഥി വരാത്ത കാര്യം സംസാരിച്ചിട്ടില്ല. തന്റെ ശരീര ...
Malappuram

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ; എം സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി : പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. പാര്‍ട്ടി ചിഹ്നത്തിലാകും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ്വരാജ് മത്സരിക്കുക. പല സ്വതന്ത്രന്മാരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ട്ടി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. അന്‍വറുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്കിടെയാണ് സിപിഎമ്മിന്റെ പ്രഗത്ഭനായ നേതാവിനെ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നത്. രാഷ്ട്രീയ പോരാത്തതിന് സ്വരാജ് മികച്ച സ്ഥാനാര്‍ഥിയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. തൃപ്പൂണിത്തുറ മുന്‍ എംഎല്‍എയായ സ്വരാജ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.ബാബുവിനോട് പരാജയപ്...
error: Content is protected !!