Tag: M T vasudevan nair passed away

മലയാളത്തിന്റെ സുകൃതം എം ടി ക്ക് വിട, സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം
Obituary

മലയാളത്തിന്റെ സുകൃതം എം ടി ക്ക് വിട, സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം

കോഴിക്കോട് : മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരൻ പ്രിയപ്പെട്ട എം ടി വാസുദേവൻ നായർ അന്തരിച്ചു. 91 -ാം വയസില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വാർദ്ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കവെയാണ് അന്ത്യം.ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി ആശുപത്രിയിലായിരുന്നു. രാത്രിയോടെ ഹൃദയാഘാതം ഉണ്ടായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. മരണത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചരണം നടത്തും. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്. സംസ്കാരം ഇന്ന് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തില്‍ നടക്കും. ഭാര്യ കലാമണ്ഡലം സരസ്വതി ടീച്ചർ, മകള്‍ അശ്വതി, എന്നിവർ ആശുപത്രിയിലുണ്ടായിരുന്നു. മൂത്ത മകള്‍ സിത്താര യു എസിലാണ്. നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരല്‍മുദ്ര പതി...
error: Content is protected !!