കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
സൗജന്യ എംബ്രോയ്ഡറി കോഴ്‌സ്
കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പില്‍ 24-ന് തുടങ്ങുന്ന ഹാന്റ് എംബ്രോയ്ഡറി വിത്ത് ബ്രൈഡല്‍ ഡിസൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 10 ദിവസത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം. താല്‍പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9846149276. പി.ആര്‍. 783/2023
ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ ഇംഗ്ലീഷ്, മലയാളം, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 14-ന് മുമ്പായി രേഖകള്‍ സഹിതം [email protected] എന്ന ഇ-മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണം. പി.ആര്‍. 784/2023
എം.ബി.എ....