ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം കേന്ദ്ര മദ്രസയുടെ കെട്ടിടോദ്ഘാടനവും പ്രഭാഷണവും നാളെ
തിരൂരങ്ങാടി: നവീകരണം പൂർത്തിയായ ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം കേന്ദ്ര മദ്രസയുടെ കെട്ടിടോദ്ഘാടനവും മതപ്രഭാഷണവും സെപ്‌തംബർ 29 ഒക്ടോബർ നാല് തിയ്യതികളിൽ ചെമ്മാട് ഖിദ്മത്തുൽ ഇസ്‌ലാം മദ്രസയിൽ നടക്കും. മദ്രസ കെട്ടിടം 29ന് വൈകീട്ട് നാലുമണിക്ക് പാണക്കാട് സയ്യിദ് അബ്ബാസലി ശഹാബ്‌തങ്ങൾ ഉദ്ഘാടനം ചെയ്യും.എസ്.എസ്.എൽ.സി, പ്ലസ്- റ്റു, മദ്രസ പൊതുപരീക്ഷ എന്നിവയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും തങ്ങൾ നിർവഹിക്കും. ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‍വി അധ്യക്ഷനാവും.കെ.പി.എ മജീദ് എം.എൽ.എ,നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ്‌കുട്ടി, പൂവ്വത്തിക്കൽ മുഹമ്മദ് ഫൈസി, യു. മുഹമ്മദ് ഷാഫി ഹാജി, ഇസ്‌ഹാഖ് ബാഖവി ചെമ്മാട്, യു ഇബ്രാഹിം ഹാജി, സയ്യിദ് അബ്ദുൽവഹാബ് ഐദീദ് തങ്ങൾ സംസാരിക്കും.വൈകീട്ട് 7 മണിക്ക് നടക്കുന്ന പരിപാടി ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി തങ്ങൾ ഉദ്‌ഘാടനം ചെയ്യും. ഫണ്ട് കൈമാറ്റം മച്ചിഞ്ചേരി കബീർ ഹാജി പാലത്തിങ്ങ...