ചോദ്യത്തിന് കോഴ ആരോപണം ; മെഹുവാ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കി : നടന്നത് വസ്ത്രക്ഷേപം ഇനി കാണാന്‍ ഇരിക്കുന്നത് മഹാഭാരത യുദ്ധമെന്ന് എംപി
ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ ലോക്സഭയില്‍ നിന്ന് പുറത്താക്കി. എത്തിക്സ് കമ്മിറ്റി റിപ്പോര്ട്ടിന്മേല് ശബ്ദവോട്ടോടെയാണ് മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മഹുവയെ പാര്‍ലമെന്റില്‍ നിന്ന് നീക്കണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്. മഹുവ മൊയ്ത്രയെ പുറത്താക്കുന്നതിനുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷം പങ്കെടുത്തില്ല. 2005ല്‍ ഇത്തരത്തില്‍ 11 ലോക്സഭാ അംഗങ്ങളെ പുറത്താക്കിയിരുന്നു.
നേരത്തെ എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് ലോക്സഭയില്‍ വച്ചു. പന്ത്രണ്ടു മണിക്ക് സഭ പുനരാരംഭിച്ചപ്പോഴാണ് എത്തിക്സ് കമ്മിറ്റി അധ്യക്ഷന്‍ വിജയ് സോങ്കര്‍ റിപ്പോര്‍ട്ട് സഭയില്‍ വച്ചത്. എന്നാല്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ രണ്ടു മണിവരെ നിര്‍ത്തി വച്ചതിനാല്‍ റിപ്പോര്ട്ടിന്മേല് മറ്റു നടപടികളിലേക്ക് ന...