Friday, March 20

Tag: Malabar litarature festival

ഇന്ദുലേഖയുടെ നാടൊരുങ്ങുന്നു; ആദ്യ നവജീവൻ ലിറ്ററേച്ചർ ഫെസ്റ്റിവെലിൻ്റെ ഇൻസ്റ്റലേഷൻ അനാച്ഛാദനം ചെയ്തു
Entertainment

ഇന്ദുലേഖയുടെ നാടൊരുങ്ങുന്നു; ആദ്യ നവജീവൻ ലിറ്ററേച്ചർ ഫെസ്റ്റിവെലിൻ്റെ ഇൻസ്റ്റലേഷൻ അനാച്ഛാദനം ചെയ്തു

പരപ്പനങ്ങാടി: പരപ്പനാട് നവജീവൻ ലിറ്ററേച്ചർ ഫെസ്റ്റിവെലിൻ്റെ ഭാഗമായി ഒ. ചന്തുമേനോൻ എഴുതിയ ഇന്ദുലേഖയുടെ പ്രതീകാത്മക ഇൻസ്റ്റലേഷൻ പരപ്പനങ്ങാടിയിൽ അനാച്ഛാദനം ചെയ്തു. പരപ്പനങ്ങാടി നഗരസഭാ ചെയർപേഴ്സൺ സുബൈദ ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി നഗരസഭയ്ക്ക് മുന്നിലാണ് ഇൻസ്റ്റലേഷൻ സ്ഥാപിച്ചിട്ടുള്ളത്. . ചടങ്ങിൽ വൈസ് ചെയർമാൻ ഷമീം കിഴക്കിനിയകത്ത്, കൗൺസിലർമാരായ ഉണ്ണികൃഷ്ണൻ കേലച്ചൻ കണ്ടി, ബിന്ദു ജയചന്ദ്രൻ, വായനശാല പ്രസിഡൻ്റ് വിനോദ് തള്ളശേരി, സതീഷ് തോട്ടത്തിൽ, ടി. കെ അരവിന്ദൻ, സിമി നടുവത്ത്, ഷബ്രാസ് , മാഡ് മധു, കെ. പി മനീഷ് എന്നിവർ സംബന്ധിച്ചു. പ്രശസ്ത ചിത്രകാരൻ അശോകൻ ആദിപുരയിടത്ത്, ഉണ്ണികൃഷ്ണൻ യവനിക എന്നിവരുടെ നേതൃത്വത്തിലാണ് ഇൻസ്റ്റലേഷൻ തയ്യാറാക്കിയത്. നവജീവൻ വായനശാല ബാലവേദി കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് അരങ്ങേറി. ഫെബ്രുവരി 8 ന് പരപ്പനങ്ങാടി ടൗൺ ജി.എം എൽ പി സ്കൂളിൽ വെച്ചാണ് ഏകദി...
Other

കോഴിക്കോട് നടക്കുന്ന മലബാര്‍ ലിറ്ററേച്ചർ ഫെസ്റ്റിവല്‍: ബന്ധമില്ലെന്ന് ദാറുല്‍ഹുദാ

തിരൂരങ്ങാടി: കോഴിക്കോട് ആരംഭിച്ച മലബാർ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ തള്ളിപ്പറഞ്ഞ് ദാറുൽ ഹുദാ. ദാറുൽ ഹുദയിൽ പഠനം പൂർതിയാക്കിയ ഹുദവികളുടെ നേതൃത്വത്തിൽ ഉള്ള പ്രസാധക സ്ഥാപനമായ ബുക് പ്ലസിന്റെ നേതൃത്വത്തിൽ കോഴിക്കോട് ആരംഭിച്ച ഫെസ്റിവലുമായി ദാറുൽ ഹുദക്ക് ബന്ധമില്ലെന്നും നടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. കലാ സാംസ്കാരിക സാഹിത്യ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുന്ന തരത്തിലാണ് ബുക് പ്ലസ് ഫെസ്റ്റ് അസൂത്രാണം ചെയ്തിട്ടുള്ളത്. മുസ്ലിംസിലെ യാഥാസ്ഥിക വിഭാഗത്തിലെ പുരോഗമന വാദികളാണ് ദാറുൽ ഹുദാ യുമായി ബന്ധപ്പെട്ടവർ. വിപ്ലവകരമായ പല മാറ്റങ്ങളും ഇവരുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഇത് സമസ്തയിലെ തന്നെ യാഥാസ്ഥിക വിഭാഗത്തിന് ദഹിച്ചിരുന്നില്ല. അവരുടെ നേതൃത്വത്തിൽ സ്ഥാപനത്തിനെതിരെ നടപടിക്കായി വിവിധ സമയങ്ങളിൽ പല ശ്രമങ്ങളും നടത്തിയിരുന്നു. നിലവിലുള്ള സമസ്ത- വാഫി പ്രശ്‌നത്തിലും വാഫി വിരുദ്ധ വിഭാഗം ദാറുൽ ഹുദയെ...
error: Content is protected !!