ജില്ലാ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി
മലപ്പുറം : കാർഷിക മേഖലയിലും ആരോഗ്യ വിദ്യാഭ്യാസ രംഗത്തും പ്രാദേശിക സാമ്പത്തിക വികസനത്തിനും മുൻഗണന നൽകുന്ന 215 കോടി രൂപയുടെ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.
നെൽകൃഷി ഉൾപ്പെടെ വിവിധ കാർഷിക ഉൽപ്പന്നങ്ങളുടെ വിള വർദ്ധനവും ഉൾപ്പാദന വർദ്ധനവും ലക്ഷ്യം വെച്ചു കൊണ്ട ഉല്‍പാദന മേഖലക്കായി 22,58,84,887, രൂപയും സേവന മേഖലക്കായി 87,63,48,938, അടിസ്ഥാന സൗകര്യ വികസനത്തിനായി 31,69,34,817 രൂപയും സ്പിൽ ഓവർ പദ്ധതികളും ഉൾപ്പെടെ ആകെ 1204 പ്രൊജക്ടുകള്‍ക്കായി 215,53,66,271 രൂപയുടെ പദ്ധതികൾക്കാണ് ജില്ലാ ആ സമിതി ആംഗീകാരം നൽകിയത്.
വനിതകളുടെ ക്ഷേമത്തിനും വികസനത്തിനുമായി 75,69000, ബാല സൗഹൃദ ജില്ലാ പദ്ധതികൾക്കായി 64, 33000, വയോജനങ്ങൾക്കായി 1,49,00000, ഭിന്ന ശേഷി സൗഹൃദ ജില്ലക്കായി 1,13,00000, പാലിയേറ്റിവ് പദ്ധതികൾക്കായി...