Sunday, July 13

Tag: Malappuram district president

അബ്ബാസലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്
Other

അബ്ബാസലി ശിഹാബ് തങ്ങൾ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെ തുടർന്ന് ഉണ്ടായ ഒഴിവുകളിലേക്കുള്ള പിൻഗാമികളെ മുസ്ലിം ലീഗ് ഇന്ന് തീരുമാനിക്കും. സാദിഖലി തങ്ങൾ സംസ്ഥാന പ്രസിഡന്റ് ആയതോടെ ഒഴിവ് വന്ന മലപ്പുറം ജില്ല പ്രസിഡന്റ് സ്ഥാനത്തേക്ക് സഹോദരൻ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ തിരഞ്ഞെടുക്കും. ചന്ദ്രികയുടെ എക്സിക്യൂട്ടീവ് കം ഡയറക്ടർ ജനറലായി സയ്യിദ് റശീദലി ശിഹാബ് തങ്ങളെയാണ് പരിഗണിക്കുന്നത്. മുൻ വഖഫ് ബോർഡ് ചെയർമാനായ റശീദലി തങ്ങൾ പരേതനായ പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെ മകനാണ്. ഇന്ന് തീരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന പ്രവർത്തക സമിതിയിൽ പ്രഖ്യാപനം നടത്തും. അബ്ബാസലി ശിഹാബ് തങ്ങൾ നിലവിൽ മലപ്പുറം മുൻസിപ്പൽ മുസ്ലിം ലീഗ് പ്രെസിഡന്റാണ്. മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെ തുടർന്നാണ് ജില്ലാ പ്രസിഡന്റ് ആയിരുന്ന ഹൈദരലി ശിഹാബ് തങ്ങളെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തത്. അതിന്റെ കീഴ് വഴക്കം തുടർന്ന് സാദിഖലി തങ്ങളും ഹൈദരലി ത...
error: Content is protected !!