Tag: Mammooty mom

നടന്‍ മമ്മുട്ടിയുടെ മാതാവ് അന്തരിച്ചു
Information

നടന്‍ മമ്മുട്ടിയുടെ മാതാവ് അന്തരിച്ചു

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ (93) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകുന്നേരം 4ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയില്‍ വെച്ച് നടക്കും. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരാണ് ഫാത്തിമ ഉമ്മയുടെ ജനനം. അരി, തുണി എന്നിവയുടെ മൊത്തകച്ചവടക്കാരനും നെല്‍ കൃഷിക്കാരനുമായിരുന്ന പരേതനായ പാണപ്പറമ്പില്‍ ഇസ്‌മെയില്‍ ആണ് ഭര്‍ത്താവ്. നടന്‍ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കള്‍. നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അഷ്‌കര്‍ സൗദാന്‍, മഖ്ബൂല്‍ സല്‍മാന്‍ എന്നിവരുടെ മുത്തശ്ശിയാണ്. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന....
error: Content is protected !!