Wednesday, January 21

Tag: Management student

കൃഷിയിടത്തില്‍വെച്ച് കാട്ടാനയുടെ ആക്രമണം ; ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി കൊല്ലപ്പെട്ടു
Information

കൃഷിയിടത്തില്‍വെച്ച് കാട്ടാനയുടെ ആക്രമണം ; ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥി കൊല്ലപ്പെട്ടു

കണ്ണൂര്‍ : കൃഷിയിടത്തില്‍വെച്ച് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. എറണാകുളത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയായായ രാജഗിരി വാഴക്കുണ്ടം സെവന്‍സിലെ കാട്ടാത്ത് എബിന്‍ സെബാസ്റ്റ്യന്‍ (21) ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയ എബിനെ നാട്ടുകാര്‍ ചെറുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചു. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്നു പരിയാരത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുള്ള കൃഷിയിടത്തില്‍വെച്ചാണ് എബിന്‍ സെബാസ്റ്റ്യന്‍ ആക്രമിക്കപ്പെട്ടത്. യുവാവിന്റെ നെഞ്ചില്‍ ആനയുടെ ചവിട്ട് ഏറ്റതായാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി....
error: Content is protected !!