Tag: Mango theft

പൊലീസിന് നാണക്കേടായി വീണ്ടും മോഷണം; സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പോലീസുകാരൻ പിടിയിൽ
Crime

പൊലീസിന് നാണക്കേടായി വീണ്ടും മോഷണം; സുഹൃത്തിന്റെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച പോലീസുകാരൻ പിടിയിൽ

മാങ്ങാ മോഷണത്തിലെ പോലീസ് കള്ളന്റെ കേസ് ഒതുക്കി തീർത്തതിന് പിന്നാലെ പോലീസിന് നാണക്കേടായി മറ്റൊരു മോഷണക്കേസ്. സുഹൃത്തിന്റെ വീട്ടിൽ നിന്ന് പത്ത് പവൻ സ്വർണം മോഷ്ടിച്ച കേസിൽ എ.ആർ ക്യാമ്പിലെ പോലീസുകാരൻ അമൽദേവ് പിടിയിലായി. മോഷ്ടിച്ച സ്വർണം പണയംവെച്ച് തന്റെ ബാധ്യതകൾ തീർക്കാനായിരുന്നു ഇയാളുടെ ശ്രമം. ഞാറക്കൽ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമലിന്റെ അയൽക്കാരനും ഉറ്റ സുഹൃത്തുമായ നിതിൻ എന്നയാളുടെ വീട്ടിൽ നിന്ന് അയാളുടെ ഭാര്യയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്. വീട്ടിൽ അമൽ എത്തിയതിന് ശേഷമാണ് മാല മോഷണം പോയത്. അമൽ മാത്രമാണ് ഈ സമയം വീട്ടിൽ വന്നതെന്ന് നിതിന്റെ അച്ഛൻ നടേശൻ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തുടർന്നാണ് പോലീസ് അമലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ലക്ഷങ്ങളുടെ ബാധ്യതയുള്ളയാളാണ് അമൽ. ഓൺലൈൻ റമ്മി കളിച്ചാണ് ഇയാൾ ലക്ഷങ്ങളുടെ ബാധ്യത വരുത്തിയതെന്നാണ് പറയുന്നത്.. മുൻപ് സിറ്റി എ.ആർ ക്യാമ്പിൽ നി...
Crime

ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നതിനിടെ കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു

മാമ്പഴ മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സിവിൽ പൊലീസ് ഓഫിസർ പി.വി.ഷിഹാബിനെയാണ് സസ്പെൻഡ്‌ ചെയ്തത്. ഷിഹാബ് പൊലീസ് സേനക്ക് കളങ്കം ചാർത്തി. പൊലീസുകാരന് ഒരിക്കലും യോജിക്കാത്ത അച്ചടക്ക ലംഘനവും സ്വഭാവ ദൂഷ്യവുമെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നാണ് മാമ്പഴം മോഷ്ടിച്ചത്. ഇടുക്കി പൊലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കല്‍ കോളെജിലായിരുന്നു അന്നേ ദിവസം ഡ്യൂട്ടി. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയില്‍ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയില്‍ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിര്‍ത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു. രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴ...
error: Content is protected !!