Tag: marriage proposal reject

വിവാഹത്തിന് വിസമ്മതിച്ചതിന് കോളേജ് വിദ്യാര്‍ത്ഥിനിയെ പാര്‍ക്കില്‍ വച്ച് തലക്കടിച്ച് കൊലപ്പെടുത്തി
National

വിവാഹത്തിന് വിസമ്മതിച്ചതിന് കോളേജ് വിദ്യാര്‍ത്ഥിനിയെ പാര്‍ക്കില്‍ വച്ച് തലക്കടിച്ച് കൊലപ്പെടുത്തി

ദില്ലി: ദില്ലിയില്‍ വിവാഹത്തിനു വിസമ്മതിച്ചതിന് കോളേജ് വിദ്യാര്‍ത്ഥിനിയെ തലക്കടിച്ച് കൊലപ്പെടുത്തി. കമല നെഹ്റു കോളജില്‍ വിദ്യാര്‍ഥിനിയായ 25കാരി നര്‍ഗീസ് ആണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 28കാരനായ സുഹൃത്ത് ഇര്‍ഫാനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ മാളവ്യനഗര്‍ അരബിന്ദോ കോളജിനു പുറത്തായിരുന്നു കൊലപാതകം. പാര്‍ക്കില്‍വച്ച് ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ബന്ധുക്കളാണെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഈ വര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കിയ നര്‍ഗീസ് മാളവ്യ നഗറില്‍ കോച്ചിങ് ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. വിവാഹ ആവശ്യം നിരസിച്ചതാണു പെണ്‍കുട്ടിയെ കൊല്ലാന്‍ കാരണമെന്നു ഇര്‍ഫാന്‍ പൊലീസിനോടു പറഞ്ഞു. നര്‍ഗീസിന്റെ കുടുംബം വിവാഹത്തെ എതിര്‍ത്തതോടെ നര്‍ഗീസ് ഇര്‍ഫാനോടു സംസാരിക്കാതായി. നര്‍ഗീസിന്റെ പെരുമാറ്റം ഇര്‍ഫാനെ അസ്വസ...
error: Content is protected !!