കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എം.ബി.എ 2025 ഫുള്‍ ടൈം/പാര്‍ട്ട് ടൈം പ്രവേശനം
തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാല കൊമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പ്, സര്‍വകലാശാല സ്വാശ്രയ സെന്ററുകള്‍ (ഫുള്‍ ടൈം/പാര്‍ട്ട് ടൈം), സ്വാശ്രയ കോളേജുകള്‍ എന്നിവയില്‍ 2025 വര്‍ഷത്തെ എം.ബി.എ. പ്രവേശനത്തിന്, KMAT-2025/CMAT -2025/CAT-2024 യോഗ്യത നേടിയവര്‍ക്ക്, ജൂലൈ 25-ന് വൈകുന്നേരം 4 മണി വരെ ലേറ്റ് ഫീസോടുകൂടി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ജനറല്‍ വിഭാഗത്തിന് 1300/- രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 660/- രൂപയുമാണ് ഫീസ്. കോളേജുകള്‍, സീറ്റ്, മറ്റ് വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റിലെ (admission.uoc.ac.in) MBA 2025 Prospectus കാണുക. ഫോണ്‍ : 0494 2407016, 017, 2660 600...