മെഗാ തൊഴില്‍ മേളയിൽ ഉദ്യോഗാർത്ഥികൾ ഒഴുകിയെത്തി; 718 പേർക്ക് തൊഴിൽ ലഭിച്ചു
നിയുക്തി 2021' മെഗാ തൊഴില്‍ മേളയ്ക്ക് വന്‍ സ്വീകാര്യതജില്ലയില്‍ അഭിമുഖം നടന്നത് 3,850 ഒഴിവുകളിലേക്ക്, 7239 പേർ പങ്കെടുത്തു
സംസ്ഥാനത്ത് 20 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടത്തുന്ന 'നിയുക്തി 2021' മെഗാ തൊഴില്‍മേളയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിര്‍വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മേളയുടെ ഉദ്ഘാടന പരിപാടിയില്‍ ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അധ്യക്ഷനായി. മേല്‍മുറി മഅ്ദിന്‍ പോളിടെക്നിക് ക്യാമ്പസില്‍ സംഘടിപ്പിച്ച മേളയില്‍ ഐ.ടി, ടെക്സ്റ്റയില്‍സ്, ജുവലറി, ഓട്ടോമൊബൈല്‍സ്, അഡ്മിനിസ്ട്രേഷന്‍, മാര്‍ക്കറ്റിങ്, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളിലെ 73 പ്രമുഖ കമ്പനികള്‍ പങ്കെടുത്തു.
മെഗാ തൊഴിൽ മേളയിൽ 7,239 ഉദ്യോഗാർത്ഥികൾ ...