Tag: Mehandi fest

ഈദ് ആഘോഷം മൊഞ്ചാക്കി ഇരുമ്പുചോല എ യു പി സ്കൂൾ
Local news

ഈദ് ആഘോഷം മൊഞ്ചാക്കി ഇരുമ്പുചോല എ യു പി സ്കൂൾ

എ ആർ നഗർ: ബലിപെരുന്നാളിൻ്റെ സന്ദേശം ആശംസകാർഡിലൂടെ കൈമാറിയും മെഹന്തി മത്സരം സംഘടിപ്പിച്ചും ഇരുമ്പുചോല എ യു പി സ്കൂളിൽ ഈദാഘോഷം കുട്ടികൾ മൊഞ്ചാക്കി. ആശംസകാർഡ് നിർമ്മാണ മത്സരവും മൈലാഞ്ചി മൊഞ്ചിൽ മെഹന്തി മത്സരവും, അമ്മയും കുഞ്ഞും മൈലാഞ്ചിയിടൽ മത്സരവും ആഘോഷം കെങ്കേമമാക്കി. പി.ടി.എ യുടെ നേതൃത്വത്തിൽ സുഭിക്ഷമായ ഭക്ഷണവും ഒരുക്കിയിരുന്നു.പെരുന്നാൾ ആഘോഷം പിടിഎ പ്രസിഡൻ്റ് ചെമ്പകത്ത് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷാഹുൽ ഹമീദ് തറയിൽ അധ്യക്ഷനായി. പി. അബ്ദുൽ ലത്തീഫ്, ടി.പി അബ്ദുൽ ഹഖ്, ജി.സുഹ്റാബി, കെ.എം എ ഹമീദ്, പി.ടി.എ വൈസ് പ്രസിഡൻ്റുമാരായ അൻളൽകാവുങ്ങൽ, ഇസ്മായിൽ തെങ്ങിലാൻ, ഫൈസൽ കാവുങ്ങൽ, ബേബി, എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങൾക്ക് പി.ഇ നൗഷാദ്, പി.ഇസ്മായിൽ, കെ. നൂർജഹാൻ, ഹൈഫ, എൻ.നജീമ ,എന്നിവർ നേതൃത്വം നൽകി. ...
Local news

കുറ്റൂർ സ്കൂളിൽ മെഹന്തി ഫെസ്റ്റ് ആഘോഷമായി

കുറ്റൂർ നോർത്ത്: ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കെ.എം.എച്ച്.എസ്സ് സ്കൂൾ ആർട് ക്ലബ് സംലടിപ്പിച്ച മെഹന്തി മത്സരം നവ്യാനുഭവമായി. നൂറ്റമ്പതോളം കുട്ടികൾ പങ്കെടുത്ത ഈ പരിപാടി കുട്ടികളിലെ സർഗ്ഗവാസനയെ ഉണർത്തിയ വേറിട്ട ഒരനുഭവമായി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/K6DVN6W9cPB9u0CKJSOo0P യു പി വിഭാഗത്തിൽ ഫിദ, സൈമ, അനാമിക, ദിയാ ദേവ്ന, ഹംന, ഫാത്തിമ ഷഹ് മ, ഷെഹാന, ഫാത്തിമ ഫർസാന എന്നിവരും, ഹൈസ്കൂൾ വിഭാഗത്തിൽ നഹ് ല, ഹിബ നസ്റിൻ, ഷൈമ, ഫാത്തിമ ഷിഫ, ശ്രീനിവ്യ, അവന്തിക, റിയാരതി, ഗോപിക എന്നിവരും സമ്മാനാർഹരായി. പ്രധാനാദ്ധ്യാപകൻ പി.സി.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കലാ അദ്ധ്യാപകൻ ഷൈജു കാക്കഞ്ചേരി, ഗ്ലോറി. ജി, സ്മിത എം.കെ, ജയ മേരി, സ്നേഹ. എസ്, ഫാത്തിമ നിദ. എ എന്നിവർ നേതൃത്വം നൽകി. ...
Local news

പെരുന്നാളിനെ വരവേറ്റ് മെഹന്തി ഫെസ്റ്റുമായി കുണ്ടൂർ സ്കൂൾ

കുണ്ടൂർ: ഈദ് ആഘോഷത്തിൻ്റെ മുന്നോടിയായി കുണ്ടൂർ നടുവീട്ടിൽ എ.എം.എൽ.പി.സ്കൂളിൽ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി മൈലാഞ്ചിയിടൽ മത്സരം സംഘടിപ്പിച്ചു. ഉൽസവവേളകളിലും വിവാഹ സമയത്തും കൈകളിൽ നിറം നൽകാനും സൗന്ദര്യ വർധക ഔഷധിയായും ത്വക്ക് രോഗങ്ങളെ ശമിപ്പിക്കാനും തുടങ്ങി സൗന്ദര്യ സംരക്ഷണത്തിന് നല്ലൊരു പങ്ക് മൈലാഞ്ചിക്കുണ്ടെന്ന് ഈ മെഹന്ദി ഫെസ്റ്റിലൂടെ കുട്ടികളിൽ അവബോധമുണ്ടാക്കാൻ പ്രചോദനമായി.മെഗാ ദഫ്, മെഗാ ഒപ്പന, കോൽകളി എന്നീ കലാപരിപാടികൾ അരങ്ങേറി. ...
error: Content is protected !!