ക്ലാസെടുക്കുന്നതിനിടയില്‍ സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു
കോഴിക്കോട്: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു എന്ന പരാതിയില്‍ കോഴിക്കോട് മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഹൈസ്‌കൂള്‍ വിഭാഗം ഗണിത അധ്യാപകന്‍ കെ.സി അനീഷിനെയാണ് കോഴിക്കോട് ഡിഡിഇ സി മനോജ് കുമാര്‍ 14 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ക്ലാസ് നടക്കുന്നതിനിടയില്‍ സമീപത്ത് ഇരുന്ന കുട്ടിയുമായി സംസാരിച്ചതിനാണ് അധ്യാപകന്‍ അടിച്ചത് എന്നാണ് ഉയരുന്ന ആരോപണം.
കഴിഞ്ഞ ദിവസമാണ് സംഭവം. ഒന്‍പതാം തരം വിദ്യാര്‍ത്ഥിയായ അലന്‍ ഷൈജുവിന്റെ പിതാവാണ് തന്റെ മകനെ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയത്. മര്‍ദ്ദനത്തെ തുടര്‍ന്ന് അലന് തോളെല്ലിന് പരിക്കേറ്റെന്നും പരാതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വടകര എഇഒ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അധ്യാപകനില്‍ നിന്ന് വിദ്യാര്‍ത്ഥിയ്ക്ക് മര്‍ദ്ദനമേറ്റതായി സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില...