കൗൺസിലറുട ഇടപെടൽ, ലീഗൽ മെട്രോളജി ഓഫീസിലെ ‘കസേര ബ്ലോക്ക്’ ഒഴിവായി കിട്ടി
തിരൂരങ്ങാടി: നഗരസഭാ സിലറുട ഇടപെടൽ, ലീഗൽ മെട്രോളജി ഓഫീസിലെ "കസേര ബ്ലോക്ക്" ഒഴിവാക്കി. തിരൂരങ്ങാടി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ലീഗൽ മെട്രോളജി ഓഫീസിലാണ് മറ്റുള്ളവർക്ക് ഓഫീസിലേക്ക് പ്രവേശനം തടസ്സമാകുന്ന വിധത്തിൽ, ഓഫീസ് വാതിലിന് മുമ്പിൽ കസേര ഇട്ട് മാർഗതടസ്സം ഉണ്ടാക്കിയിരുന്നത്. കോവിഡ് സമയത്ത് ഓഫീസിൽ പൊതുജനങ്ങൾ കയറാതിരിക്കാൻ സ്ഥാപിച്ച മാർഗ
തടസ്സം ആയിരുന്നു ഇത്. കോവിഡ് നിയന്ത്രണം കഴിഞ്ഞതോടെ മറ്റു ഓഫീസുകളിലെല്ലാം കയറുന്നതിന് പൊതുജനങ്ങൾക്ക് നിയന്ത്രണം ഒഴിവാക്കിയെങ്കിലും ഇവിടെ മാത്രം തുടർന്ന്. മിനി സിവിൽ സ്റ്റേഷനിൽ ഒന്നാം നിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി നിരവധി പേരാണ് ഓഫീസിൽ എത്തുന്നത്. എന്നാൽ ആർക്കും പ്രവേശനമില്ത്തതിനാൽ പുറത്ത് ജനൽ വഴി ചോദിച്ചറിഞ്ഞു മടങ്ങുകയാണ്. സമീപത്തെ ഓഫീസുകളിലൊന്നും ഈ തടസ്സം ഇല്ലാതിരിക്കുമ്പോഴാണ് ഇവിടെ തടNസ്സം തുടർന്നത്. അന്വേഷിക്കുന്നവര...