Saturday, December 6

Tag: Minister p. a. muhammad riyas

പൊതുമരാമത്ത് റോഡ് കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്
Local news

പൊതുമരാമത്ത് റോഡ് കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

മൂന്നിയൂർ: പൊതുമരാമത്ത് റോഡുകളിൽ അനധികൃത കയ്യേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. തലപ്പാറ - ചെമ്മാട് റോഡിൽ മുട്ടിച്ചിറ മുതൽ പാറക്കടവ് വരെയുള്ള ചില സ്ഥലങ്ങളിൽ പി.ഡബ്ല്യൂ.ഡി റോഡ് അനധികൃതമായി കയ്യേറ്റം ചെയ്തതിനാൽ റോഡ് വീതി കുറഞ്ഞ് വാഹന ഗതാഗതത്തിനും കാൽനടയാത്രക്കും പ്രയാസം സൃഷ്ടിക്കുന്നതായും ഇതുമൂലം ഈ ഭാഗത്ത് കാൽനടയാത്രക്കാർ നിരവധി അപകടങ്ങളിൽ പെടുന്നതായും ചൂണ്ടികാണിച്ച് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ് പി.ആർ ) തിരൂരങ്ങാടി താലൂക്ക് ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറയുടെ നേത്രത്വത്തിൽ നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സമായി പി.ഡബ്ല്യൂ.ഡി റോഡുകളിൽ ഉണ്ടാവുന്ന കയ്യേറ്റങ്ങളും തടസ്സങ്ങളും നീക്കം ചെയ്യാ...
Other

ചീർപ്പിങ്ങൽ ന്യൂ-കട്ടിൽ വീതി കൂടിയ പാലം നിർമിക്കുന്നു; പ്രവൃത്തി ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിച്ചു

പാലത്തിങ്ങൽ : ചീർപ്പിങ്ങൽ ന്യൂ കട്ടിൽ വീതി കൂടിയ പാലവും അപ്രോച്ച് റോഡും നിർമിക്കുന്നു. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണോദ്ഘാടനം പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. അഞ്ച് വർഷം കൊണ്ട് നൂറ് പാലങ്ങളുടെ നിർമാണമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നതെന്നും നാല് വർഷം കൊണ്ട് 149 പാലങ്ങൾ ആണ് സാധ്യമാകാൻ പോകുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. മലപ്പുറം - പരപ്പനങ്ങാടി എസ് എച്ച് റോഡിനേയും നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ചീർപ്പിങ്ങൽ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ജലസേചന വകുപ്പ് നിർമ്മിച്ച നിലവിലുള്ള നടപ്പാലത്തിന്റെ അപ് സ്ട്രീം സൈഡിൽ ആണ് രണ്ടുവരി വാഹനങ്ങൾ കടന്നുപോകാനാകുന്ന തരത്തിൽ പുതിയ പാലം നിർമ്മിക്കുന്നത്.92.00 മീറ്റർ നീളത്തിലും 11.00 മീറ്റർ വീതിയിലുമാണ് 2090 ലക്ഷം രൂപ ചെലവഴിച്ച് പാലം നിർമ്മിക്കുന്നത്. കൂടാതെ പാലത്തിങ്ങൽ ഭാഗത്തും ചീർപ്പിങ്ങൽ ഭ...
error: Content is protected !!