Wednesday, March 11

Tag: Minister PA Muhammad Riaz

താനൂർ- തെയ്യാല റെയിൽവേ മേൽപ്പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു
Malappuram

താനൂർ- തെയ്യാല റെയിൽവേ മേൽപ്പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

താനൂർ- തെയ്യാല റെയിൽവേ മേൽപ്പാലം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. പശ്ചാത്തല സൗകര്യം വികസനം എന്താണെന്ന് ജനങ്ങൾ അനുഭവിച്ചറിഞ്ഞ കാലഘട്ടമാണ് ഇതെന്ന് മന്ത്രി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. 'അഞ്ച് വർഷം കൊണ്ട് 60% ബി.എം & ബി സി റോഡുകൾ നിർമ്മിക്കാൻ സാധിച്ചു. മുടങ്ങിപ്പോകും എന്ന അവസ്ഥ വന്ന ദേശീയപാത വികസനത്തിനായി സംസ്ഥാന സർക്കാർ 5550 കോടി രൂപ വകയിരുത്തി. 600 ഓളം കിലോമീറ്റർ വരുന്ന ദേശീയപാതയുടെ 500 കിലോമീറ്റർ വരെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചു. തീരദേശഹൈവേ, മലയോരഹൈവേ, തുരങ്ക പാത എന്നിവയെല്ലാം മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു. റോഡ് നവീകരണത്തിനായി കിഫ്ബി, നബാർഡ്, റീബിൽഡ് കേരള എന്നീ പദ്ധതികൾ ഉൾക്കൊള്ളിച്ച് 35,000 കോടി രൂപ ചെലവഴിച്ചു. അഞ്ചുവർഷംകൊണ്ട് 100 പാലങ്ങൾ എന്ന ലക്ഷ്യം 150 പാലം വരെ എത്തി. മുപ്പതോളം റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മാണം പൂർത്തിയായി ക...
Feature

മപ്രം-കൂളിമാട് പാലം മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് നിന്നും നാടമുറിച്ച് തുറന്ന വാഹനത്തിൽ വർണാഭമായ ഘോഷയാത്രയോടെയാണ് കൂളിമാട് ഭാഗത്ത് ഒരുക്കിയ ഉദ്ഘാടന വേദിയിൽ മന്ത്രിയെത്തിയത്. തുടർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു. സർക്കാറിന്റെ പ്രകടനപത്രികയിൽ പ്രഖ്യാപിച്ച അഞ്ച് വർഷത്തിനുള്ളിൽ 100 പാലങ്ങൾ എന്നത് കേവലം രണ്ട് വർഷം കൊണ്ട് തന്നെ 57 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കി സർക്കാർ ബഹുദൂരം മുന്നോട്ടു പോയെന്നും പത്ത് പാലങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലെത്തിയെന്നും മന്ത്രി പറഞ്ഞു. ഇനി 33 പാലങ്ങൾകൂടി പൂർത്തിയായാൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം സമയബന്ധിതമായി പൂർത്തിയാക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ഇരവഴിഞ്ഞി പുഴയും ചാലിയാറും സംഗമിക്കുന്ന പാലത്തിനിരുവശവുമുള്ള ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തി...
error: Content is protected !!