കളി മൈതാനങ്ങള്‍ സൗഹൃദ ഇടങ്ങളായി മാറ്റണം: മന്ത്രി വി.അബ്ദുറഹിമാന്
കായിക മേഖലയിലെ വികസനങ്ങള്‍ വനിതകള്‍ക്കും വയോജനങ്ങള്‍ക്കും ഉപകാരപ്പെടുന്നവയാവണമെന്നും കളി മൈതാനങ്ങള്‍ ഉല്ലാസത്തിനും വിശ്രമവേളകള്‍ ചിലവഴിക്കാനുമുള്ള സൗഹൃദ ഇടങ്ങളായി മാറ്റണമെന്നും മന്ത്രി വി. അബ്ദുറഹിമാന്. എടവണ്ണ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറെ ചാത്തല്ലൂരില്‍ നിര്‍മിച്ച മിനി സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പടിഞ്ഞാറെ ചാത്തല്ലൂരുകാരുടെ കായിക സ്വപ്നങ്ങള്‍ക്ക് കരുത്തേകാന്‍ പ്രകൃതി രമണീയമായ സ്ഥലത്ത് നിര്‍മിച്ച മിനി സ്റ്റേഡിയത്തില്‍ പ്രദേശവാസികള്‍ക്ക് വ്യായാമം ചെയ്യുന്നതിനും കായികക്ഷമ വര്‍ധിപ്പിക്കുന്നതിനും ആവശ്യമായ രീതിയില്‍ അഞ്ച് ലക്ഷം രൂപ ചെലവില്‍ ഓപ്പണ്‍ ജിംനേഷ്യം നിര്‍മിക്കുന്നതിന് കായിക വകുപ്പില്‍ നിന്ന് ഫണ്ട് അനുവദിക്കുമെന്നും മന്ത്രി ഉറപ്പു നല്കി.ഉദ്ഘാടന ചടങ്ങില്‍ 30 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റേഡിയത്തിനായി വാങ്ങിയ ഭൂമിയുടെ രേഖകളും ഔദ്യോഗിക ലോഗോയും മന്ത്രി പ്രകാശനം ചെയ്ത...