പൂതന പരാമര്‍ശം സ്ത്രീവിരുദ്ധതയല്ല, രാഷ്ട്രീയ പ്രസ്താവന ; കെ സുരേന്ദ്രന്‍
കോഴിക്കോട്ന്മ പൂതന പരാമര്‍ശം സ്ത്രീവിരുദ്ധതയല്ലെന്നും അതൊരു രാഷ്ട്രീയ പ്രസ്താവനയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പരാമര്‍ശം ഒറു വ്യക്തിയെ ഉദ്ദേശിച്ചല്ലെന്നും ഒരാള്‍ക്കും മാനഹാനി വരുത്തണമെന്ന് ഉദ്ദേശിച്ചല്ലെന്നും അദ്ദേഹം പറഞ്ഞു
സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ അധികാരത്തിലേറിയ ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിന്റെ വനിതാ നേതാക്കള്‍ക്കെതിരെയുള്ള ഒരു ജനറല്‍ സ്റ്റേറ്റ്‌മെന്റ് മാത്രമാണത്. കോണ്‍ഗ്രസിലെ വനിതകളെ സി.പി.എം നേതാക്കള്‍ മോശക്കാരായി ചിത്രീകരിക്കുന്ന സമയത്ത് ഒരു വാക്കുപോലും എതിര്‍ത്ത് പറയാത്ത വി.ഡി സതീശനെ പോലെയുള്ളവരാണ് കേസെടുക്കണമെന്ന് വലിയ ഒച്ചപ്പാടുണ്ടാക്കുന്നതെന്നും വി.ഡി. സതീശന് സിപിഎമ്മുമായി അടുക്കാനുള്ള ഒരു വഴിമാത്രമാണിതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
റിയാസിന്റേത് വിവാഹം അല്ല, അത് വ്യഭിചാരം ആണെന്ന് മുസ്‌ലിം ലീഗ് നേതാവ് പറഞ്ഞപ്പോ ഒരു സിപിഎം നേതാവും കേസ് കൊടു...