Tag: MLA

മിനി മാസ്സ് ലൈറ്റ് അനുവദിക്കണം ; മെമ്പറുടെ നേതൃത്വത്തില്‍ എംഎല്‍എക്ക് നിവേദനം നല്‍കി
Information

മിനി മാസ്സ് ലൈറ്റ് അനുവദിക്കണം ; മെമ്പറുടെ നേതൃത്വത്തില്‍ എംഎല്‍എക്ക് നിവേദനം നല്‍കി

തിരൂരങ്ങാടി : പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡിലെ കല്ല്യാപ്പ്, ചോലമാട്ടുപുറം, കഞ്ഞികുഴിങ്ങര മോസ്‌കൊ, ചെനപ്പുറം എന്നീ ഭാഗങ്ങളില്‍ മിനി മാസ്സ് ലൈറ്റ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് വാര്‍ഡ് മെമ്പര്‍ നജ്മ ദേവര്‍പറമ്പില്‍ തിരുരങ്ങാടി നിയോജകമണ്ഡലം എംഎല്‍എ കെ പി എ. മജീദിന് നിവേദനം നല്‍കി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ അനുവദിച്ച മിനിമാസ്സ് ലൈറ്റുകളുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎല്‍എ. പഞ്ചായത്തിലെ മറ്റുള്ള പ്രദേശത്തെല്ലാം മിനിമാസ്സ് ലഭിച്ചപ്പോഴും വാര്‍ഡില്‍ ഇന്ന് വരെ ഒരു മിനിമാസ്സ് ലൈറ്റ് പോലും അനുവദിച്ചിട്ടില്ല എന്ന കാര്യം ബോധിച്ചപ്പോള്‍ വളരെ അനുഭാവപൂര്‍വ്വം കേള്‍ക്കുകയും, എത്രയും വേഗത്തില്‍ ലൈറ്റ് അനുവദിക്കാമെന്നും ഉറപ്പ് തന്നിട്ടുണ്ടെന്ന് മെമ്പര്‍ പറഞ്ഞു. ...
Information, Politics

സിപിഎം എംഎല്‍എ എ രാജയ്ക്ക് സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ല ; ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി

എറണാകുളം: പട്ടിക ജാതി സംവരണത്തിന് സിപിഎം എംഎല്‍എ എ.രാജയ്ക്ക് അര്‍ഹതയില്ലെന്ന് വ്യക്തമാക്കി ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെടുന്ന എ. രാജയ്ക്ക് ഹിന്ദു പറയ വിഭാഗത്തില്‍ ഉള്‍പ്പെട്ട പട്ടിക ജാതിക്കാരന്‍ എന്ന്അവകാശപ്പെടാന്‍ കഴിയില്ലാത്തതിനാല്‍ പട്ടികജാതി സംവരണത്തിന് അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. ഡി.കുമാറിനെ 7848 വോട്ടിനാണ് എ രാജ ദേവികുളത്ത് പരാജയപ്പെടുത്തിയിരുന്നത്. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകള്‍ കാണിച്ചാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ദേവികുളത്തെ സിപിഎം എംഎല്‍എ എ.രാജയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്, യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു പരാജയപ്പെട്ട ഡി.കുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ...
error: Content is protected !!