Wednesday, September 2

Tag: MM Mani

ആയിരക്കണക്കിന് മുസ്ലീങ്ങളെ കശാപ്പ് ചെയ്ത, പതിനായിരക്കണക്കിന് പാവപ്പെട്ടവരെ കൊന്ന കാപാലികന്മാര്‍ ; രാഹുല്‍ ഗാന്ധി ഇത്രക്ക് പറഞ്ഞ് കാണില്ല, എന്നേയും ശിക്ഷിച്ചോട്ടെയെന്ന് എംഎം മണി
Information

ആയിരക്കണക്കിന് മുസ്ലീങ്ങളെ കശാപ്പ് ചെയ്ത, പതിനായിരക്കണക്കിന് പാവപ്പെട്ടവരെ കൊന്ന കാപാലികന്മാര്‍ ; രാഹുല്‍ ഗാന്ധി ഇത്രക്ക് പറഞ്ഞ് കാണില്ല, എന്നേയും ശിക്ഷിച്ചോട്ടെയെന്ന് എംഎം മണി

തൊടുപുഴ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണി. നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തിന്റെ പേരിലാണ് രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ചത്. ഇത് യഥാര്‍ത്ഥത്തില്‍ ജനാധിപത്യവിരുദ്ധമാണ്. ഏറ്റവും വലിയ വിമര്‍ശനം ഏല്‍ക്കാന്‍ മോദിയെന്ന ഭരണാധികാരി ബാധ്യസ്ഥനാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ എല്ലാ വിഭാഗവും പ്രതിഷേധിക്കണം. രാഹുല്‍ ഗാന്ധിയെ ശിക്ഷിക്കാന്‍ ഒരു ന്യായവുമില്ല. അദ്ദേഹത്തിനെതിരായ ശിക്ഷ ജനാധിപത്യ വിരുദ്ധമാണ്. രാജ്യം വലിയ കുഴപ്പത്തിലാണ്. ഭാവിയില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സാഹചര്യമാണെന്നും എംഎം മണി പറഞ്ഞു. ഗാന്ധിയെ കൊന്നതിനെ ന്യായീകരിക്കുന്ന കള്ളപ്പരിശകളാണ് ഇവര്‍. ഇവരില്‍ നിന്ന് വേറെയെന്താണ് പ്രതീക്ഷിക്കുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആയിരകണക്കിന് മുസ്ലിംകളെ കൊ...