Tuesday, August 19

Tag: mobile game

ഫ്രീ ഫയറിന് അഡിക്ട് ; ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല ; ഉറങ്ങി കിടന്ന അമ്മയുടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തി വിദ്യാര്‍ത്ഥി
Kerala

ഫ്രീ ഫയറിന് അഡിക്ട് ; ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കിയില്ല ; ഉറങ്ങി കിടന്ന അമ്മയുടെ കഴുത്തില്‍ കത്തി കൊണ്ട് കുത്തി വിദ്യാര്‍ത്ഥി

കോഴിക്കോട് : ഫ്രീ ഫയര്‍ ഗെയിമിന് അഡിക്ടായ വിദ്യാര്‍ത്ഥി ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്ത ദേഷ്യത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചു. കോഴിക്കോട് തിക്കോടി കാരേക്കാട് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഇവരെ നന്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലു എത്തിച്ചു. ഇവര്‍ അപകട നില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം. ഗെയിം കളിക്കുന്നതിനിടെ ഫോണിലെ ഇന്റര്‍ നെറ്റ് തീര്‍ന്നതോടെ അമ്മയോട് ഫോണ്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മ ഫോണ്‍ നല്‍കാതിരുന്നതോടെ ഫോണ്‍ റീ ചാര്‍ജ്ജ് ചെയ്ത് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതും നിരസിച്ചതാണ് 14 കാരന്‍ സ്വന്തം മാതാവിനോട് ഈ ക്രൂരകൃത്യം ചെയ്യാന്‍ ഇടയാക്കിയത്. മൊബൈല്‍ ഗെയിം അഡിക്ടായ കാരണത്താല്‍ ഈ വിദ്യാര്‍ഥി പഠനം അവസാനിപ്പിച്ച് തിരിച്ചുവരികയായിരുന...
error: Content is protected !!