ഇനി കോളിനും എസ്എംഎസിനും മാത്രമായി റീച്ചാര്‍ജ് ; നിര്‍ദേശമിറക്കി ട്രായ്
ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത നിരവധി ഫോണ്‍ ഉപയോക്താക്കള്‍ ഉണ്ട്. അവര്‍ക്ക് റീച്ചര്‍ജ് ചെയ്യണമെങ്കില്‍ ഇന്റര്‍നെറ്റ് കൂടെയുള്ള പാക്ക് വേണം റീചാര്‍ജ് ചെയ്യാന്‍. അത് വഴി കോളിനും എസ്എംഎസിനും മാത്രമായി ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് നെറ്റ് ചാര്‍ജ് അനാവശ്യമായി പോകുകയാണ്. അത്തരം ഉപയോക്താക്കള്‍ ആയി ഇതാ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ നിര്‍ദേശം വച്ചിരിക്കുകയാണ് ടെലികോം കമ്പനികളോട്. വോയ്‌സ് കോളുകള്‍ക്കും എസ് എം എസിനും മാത്രമായി റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യം നല്‍കണമെന്നാണ് നിര്‍ദേശം. 2012 ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ നിയന്ത്രണ ചട്ടങ്ങള്‍ ഭേദഗതി ചെയ്താണ് ട്രായ് ഉത്തരവിറക്കിയത്. ഒരു സ്‌പെഷ്യല്‍ താരിഫ് വൗച്ചറെങ്കിലും വോയിസ്, എസ് എം എസ്. സേവനത്തിന് മാത്രമായി പുറത്തിറക്കണമെന്നാണ് ഇതില്‍ പറയുന്നത്.
ഫീച്ചര്‍ ഫോണുപയോഗിക്കുന്ന നിരവധി ഉപഭോക്താക്കളുണ്ട്. ഇക്കൂട്ടര്‍ ആവശ്യമില്ലാത്ത സേവനങ്...