മഴക്കാലക്കെടുതികള്‍ നേരിടാന്‍ ജില്ല പൂര്‍ണ സജ്ജം; ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം
ജില്ലയില്‍ മഴക്കാലക്കെടുതികള്‍ മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ജില്ലാ പൂര്‍ണസജ്ജമെന്ന് ജില്ലാകലക്ടര്‍ വി.ആര്‍ പ്രേം കുമാര്‍ അറിയിച്ചു. ജില്ലയില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍ മഴക്കാല ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് നിര്‍ദേശം. ജില്ലയിലെ ക്വാറിയിങ് അടക്കമുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവയ്ക്കാന്‍ ജില്ലാകലക്ടര്‍ നിര്‍ദേശിച്ചു. തീരപ്രദേശങ്ങളിലേയും മലയോരമേഖലകളിലേയും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നതിനും യോഗം തീരുമാനിച്ചു.
മഴക്കെടുതിമൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സുസജ്ജമായിരിക്കാനും ആവശ്യമായ സാഹചര്യങ്...