Tag: Moonniyoor

കേരള സര്‍ക്കാര്‍ നയത്തിനെതിരെ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി
Information

കേരള സര്‍ക്കാര്‍ നയത്തിനെതിരെ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി

തിരൂരങ്ങാടി : കെട്ടിട നിര്‍മ്മാണത്തിന്റെ അപേക്ഷ ഫീസും പെര്‍മിറ്റ് ഫീസും കുത്തനെ കൂട്ടിയ കേരള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. ജനങ്ങളുടെ മേല്‍ നികുതിഭാരം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ പകല്‍കൊള്ളക്ക് നേതൃത്വം കൊടുക്കുകയാണെന്നും ഇടതു സര്‍ക്കാര്‍ നികുതി വര്‍ധനവും കെട്ടിട-ലൈസന്‍സ് ഫീസ് വര്‍ധനവും നടത്തി ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും മാത്രമല്ല ഇരുപത് ഇരട്ടിയോളം വര്‍ധനവ് വരുത്തി ജനത്തിന്റെ പണം കൊള്ളയടിക്കുവാന്‍ ശ്രമിക്കുകയാണെന്നും യു.ഡി.എഫ് ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഈ നികുതി, നിര്‍മ്മാണ ഫീസ്, അപേക്ഷ ഫീസ്, ലൈസന്‍സ് ഫീസ് എന്നീ വര്‍ധനവുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രമേയത്തിലൂടെ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേ സമയം ഇത് സാധാരണക്കാരന്റെ പ്രശ്നമായിട...
Information

നൂതന ആശയങ്ങളുമായി മൂന്നിയൂരില്‍ ബജറ്റ് അവതരണം

മൂന്നിയൂര്‍ : ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തെ കരട് ബജറ്റ് അവതരിപ്പിച്ചു. 42.54 കോടി വരവും 33.56 കോടി ചിലവും 8.98 കോടി മിച്ചവും പ്രതീക്ഷിക്കുന്ന കരട് ബജറ്റ് അവതരണം വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍ നിര്‍വ്വഹിച്ചു. പാര്‍പ്പിടം 4 കോടി, കൃഷി 1.5 കോടി, ആസ്ഥി വികസനം 2.5 കോടി, ആരോഗ്യം 1.5 കോടി, ദാരിദ്ര്യ നിര്‍മാര്‍ജ്ജനം 1.5 കോടി, സാമൂഹ്യക്ഷേമം 1 കോടി, വിദ്യാഭ്യാസം 50 ലക്ഷം എന്നിങ്ങനെ വിഭാവനം ചെയ്തു. അറുപത് വയസ്സിന് മുകളില്‍ പ്രായമായവരെ ലക്ഷ്യം വെച്ച് നീതന ആശയങ്ങളായ മൊബൈല്‍ ഡിസ്‌പെന്‍സറി, ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സംടൈം അറ്റ് എയര്‍, ഫുട്‌ബോള്‍ ഗ്രാമം, കായിക സാക്ഷരത എന്നിവ പുതിയ പദ്ധതികളായി നടപ്പിലാക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.പി സുബൈദ, പി.പി മുനീര്‍ മാസ്റ്റര്‍, ജാസ്മിന്‍ മുനീര്‍, മെമ്പര്‍മാരായ ശംസുദ്ധീന്‍...
Local news

മൂന്നിയൂർ പാറക്കാവ് റോഡിൽ വാഴ വെച്ച് പ്രതിഷേധിച്ചു

മൂന്നിയൂർ പാറേക്കാവ്  അങ്ങാടിയിൽ റോഡിലെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ യുവാക്കൾ റോഡിൽ വാഴ നട്ട് പ്രതിഷേധിച്ചു. വലിയ വലിയ കുഴികൾ കാരണം ദിവസവും ഒരുപാട്  അപകടങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത്.  അധികാരികൾ ഇതിനെതിരെ ഒരു നടപടിയും എടുക്കാത്തതിൽ  പ്രതിഷേധിച്ചു നാട്ടുകാർ വാഴ വെച്ച് പ്രതിഷേധിച്ചു. അധികാരികൾ ഇതിനൊരു പരിഹാരം കാണുന്നതുവരെ പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുമെന്നും അറിയിച്ചു. നാട്ടുകാരായ സമീർ ചോനാരി, ഷാഫി പറമ്പിൽ, നൗഷാദ്, അനീസ്, സൈദലവി, മുസമ്മിൽ, ഷെരീഫ്, വൈശാഖ്, സഫവാൻ, റിയാസ് എന്നിവർ നേതൃത്വം നൽകി. ...
error: Content is protected !!