Monday, August 18

Tag: moral goons

പുലര്‍ച്ചെ ഒരു മണിക്ക് പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ സദാചാര ഗുണ്ടകള്‍ ആക്രമിച്ചു ; കൈകാലുകള്‍ ഒടിഞ്ഞു, തലക്കും മുറിവ്
Information

പുലര്‍ച്ചെ ഒരു മണിക്ക് പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ സദാചാര ഗുണ്ടകള്‍ ആക്രമിച്ചു ; കൈകാലുകള്‍ ഒടിഞ്ഞു, തലക്കും മുറിവ്

നാദാപുരത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്ക്. നാദാപുരം പാറക്കടവ് റോഡില്‍ തട്ടാറത്ത് പള്ളിക്കു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിനാണ് ആക്രമണമുണ്ടായത്. കൂത്തുപറമ്പ് ആയിക്കര മമ്പറം സ്വദേശി വിശാഖിനാണ് ഗുരുതരമായി പരിക്കേറ്റത്. പത്തോളം ഓളം വരുന്ന അക്രമികളുടെ സംഘം യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ മര്‍ദിക്കുകയായിരുന്നു. വിശാഖ് യുവതിയുടെ വീട്ടിലെത്തിയ വിവരം ആരോ ഫോണില്‍ വിളിച്ചറിയിച്ചതിനു പിന്നാലെയാണ് അക്രമികള്‍ എത്തിയതെന്ന് സംശയിക്കുന്നു. യുവതിയും മക്കളും നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. കൈകാലുകള്‍ അടിച്ച് ഒടിക്കുകയും തലയ്ക്ക് ആഴത്തില്‍ പരിക്കേല്‍ക്കുകയും ചെയ്ത വിശാഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇരുമ്പ് ദണ്ഡുകളും ഹോളോബ്രിക്‌സ് കട്ടകളും ഉപയോഗിച്ചാണ് തന്നെ അക്രമിച്ചതെന്ന് യുവാവ് പറഞ്ഞു. സംഭവത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ...
error: Content is protected !!