60 അടി താഴ്ചയുള്ള കിണറ്റിൽ വീണ 85 കാരിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
താനൂർ: അബദ്ധത്തിൽ കിണറ്റിൽ വീണ 85 കാരിയെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി. താനൂർ മോര്യ കുന്നുംപുറത്ത് ആണ് സംഭവം. പട്ടയത്ത് വീട്ടിൽ കാളി (85) ആണ് അയൽവാസി കിഴക്കേകര അബ്ദുൽ റസാഖ് എന്നയാളുടെ വീട്ടിലെ കിണറ്റിൽ വീണത്. ഉദ്ദേശം 60 അടി താഴ്ചയും 10 അടി വീതിയും ആൾ മറയുള്ളതും വെള്ളമുള്ളതുമായ കിണറിൽ മോട്ടോറിന്റെ പൈപ്പിൽ പിടിച്ചു കിടക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജീഷ് കുമാർ റോപ്പിലൂടെ കിണറിൽ ഇറങ്ങി സേനാം ഗങ്ങൾ ഇറക്കിനൽകിയ നെറ്റിൽ ആളെ പുറത്തെടുത്തു. സ്വകാര്യ വാഹനത്തിൽ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ എം രാജേന്ദ്രനാഥ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി.പി.ഷാജിമോൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിനയ ശീലൻ, സജീഷ് കുമാർ, വിമൽ ,ഡ്രൈവർ ഷജീർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
...