Tag: Mother killer

ഏഴു വയസ്സുകാരന്റെ മരണം കൊലപാതകം, മാതാവ് അറസ്റ്റിൽ
Crime

ഏഴു വയസ്സുകാരന്റെ മരണം കൊലപാതകം, മാതാവ് അറസ്റ്റിൽ

കോഴിക്കോട്: ഏഴു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റില്‍. കാപ്പാട് സൂപ്പിക്കണ്ടി തുഷാരയില്‍ ഡാനിഷ് ഹുസൈന്റെ മകന്‍ ഹംദാന്‍ ഡാനിഷ് ഹുസൈന്റെ (7) മരണവുമായി ബന്ധപ്പെട്ട് ഉമ്മ അത്തോളി കേളോത്ത് മഹല്‍ ജുമൈലയാണ് ( 34) അറസ്റ്റിലായത്.ശനി പുലര്‍ച്ചെയാണ് ഡാനിഷ് മരിച്ചത്. സ്വാഭാവികമരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും കരുതിയത്. ഇന്‍ക്വസ്റ്റിനിടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകനെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്. ഞായര്‍ പകല്‍ പതിനൊന്നോടെ ജുമൈലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയണകൊണ്ട് ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. വടകര ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ഹരിദാസിനാണ് അന്വേഷണച്ചുമതല. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു. ജുമൈല മാനസികരോഗത്തിന് ചികിത്സതേടിയിരുന്നതായി പൊലീസ് പറഞ്ഞു. അത്തോളി...
Crime

മൂന്ന് വയസ്സുകാരനെ കൊന്നത് സ്വന്തം അമ്മ, വിവാഹത്തിന് തടസ്സമാകാതിരിക്കാൻ

പാലക്കാട്: എലപ്പുള്ളിയില്‍ മൂന്ന് വയസ്സുകാരനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം.കുഞ്ഞിന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാനുവാണ് മാതാവിന്റെ വീട്ടില്‍ പുലര്‍ച്ചെ കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മാതാവായ ചുട്ടിപ്പാറ സ്വദേശി ആസിയയെ പൊലീസ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്.ശ്വാസംമുട്ടിയാണ് കുഞ്ഞിന്റെ മരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പിന്നാലെ കുട്ടിയുടെ മാതാവിനെയും ജ്യേഷ്ഠ സഹോദരിയെയും കസബ പൊലീസ് ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് അമ്മയെ കൊലപാതക കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടുണ്ട്. കൊലപാതകമാണെന്ന് സംശയിച്ചിരുന്നതായും കൂടുതല്‍ അന്വേഷണം വേണമെന്നും പിതൃസഹോദരന്‍ എം.ഹക്...
error: Content is protected !!