Friday, August 15

Tag: Moyinkutty vaidyar

Other

ഇശൽപ്പെരുമയിൽ ഒന്നാമതായ് കുണ്ടൂർ പി.എം.എസ്.ടി കോളേജ്

തിരൂരങ്ങാടി : കൊരമ്പയിൽ അഹമ്മദ് ഹാജി യൂണിറ്റി വിമൻസ് കോളേജും കൊണ്ടോട്ടി മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയും സംയുക്തമായി യൂണിറ്റി കോളേജിൽ വച്ച് അഹമ്മദ് ഹാജി പുരസ്ക്കാരത്തിനായി ഇന്ന് സംഘടിപ്പിച്ച ഇന്റർ കോളേജിയറ്റ് മാപ്പിളപ്പാട്ട് ഗ്രൂപ്പ് മൽസരത്തിൽ കുണ്ടൂർ പി.എം.എസ്.ടി. കോളേജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 25 ഓളം ടീമുകളോട് മൽസരിച്ചാണ് കോളേജ്, ഈ പുരസ്ക്കാരത്തിനർഹമായത്. വിദ്യാർത്ഥികളായ മുഹമ്മദ് ഷമീം .ഒ, മുഹമ്മദ് അൻ ഷിഫ് കെ., മുഹമ്മദ് റബീഹ് . കെ.സി., മർവാൻ കെ., ഫസൽ നിഹാദ് കൂളത്ത്, മുഹമ്മദ് അനീസ് പി.പി എന്നിവരാണ് കോളേജിനെ പ്രതിനിധീകരിച്ച് നേട്ടം കൈവരിച്ചത്. വിദ്യാർത്ഥികളെ കോളേജ് മാനേജ്മെന്റ്, പ്രിൻസിപ്പൽ പ്രൊഫ.കെ. ഇബ്രാഹിം, സ്‌റ്റാഫ് അംഗങ്ങൾ എന്നിവർ അഭിനന്ദിച്ചു....
error: Content is protected !!