Tag: Mr kerala

നിരവധി തവണ ആവശ്യപ്പെട്ടിട്ടും മരം വെട്ടി മാറ്റിയില്ല, ഒടുവിൽ കായിക താരത്തിന്റെ ജീവൻ കവർന്നു
Other

നിരവധി തവണ ആവശ്യപ്പെട്ടിട്ടും മരം വെട്ടി മാറ്റിയില്ല, ഒടുവിൽ കായിക താരത്തിന്റെ ജീവൻ കവർന്നു

പരപ്പനങ്ങാടി : റോഡരികിൽ അപകടാവസ്ഥയിലായിലുള്ള മരം വീണ് യുവാവ് മരിച്ചു. ചെട്ടിപ്പടി ചൊക്കിടി ക്കടപ്പുറo താമസിക്കുന്ന മമ്മാലിന്റെ പുരക്കൽ സലാമിന്റെ മകൻ മുഹമ്മദ് ഹിഷാം(20) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാരനുമൊത്ത് കൂട്ടായിലേക്ക് സ്കൂട്ടറിൽ പോകും വഴി വാക്കാട് വെച്ചാണ് അപകടം. അപകടാവസ്ഥയിൽ നിൽക്കുന്ന മുറിച്ച് മാറ്റാത്ത മരം സ്കൂട്ടറിന്റെ പിറകിൽ ഇരിക്കുകയായിരുന്ന ഹിശാമിൻ്റെ ദേഹത്ത് വീണാണ് അപകടം സംഭവിച്ചത്. പ്രദേശവാസികൾ പരാതി കൊടുത്തിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അലംഭാവം ഒരുപാട് പ്രതീക്ഷകൾ സ്വപ്നം കണ്ട ഒരു ചെറുപ്പക്കാരൻ്റെ ജീവൻ നഷ്ടപ്പെടുന്ന സ്ഥിതിയിൽ എത്തിച്ചേരുകയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. പ്ലസ് ടു കഴിഞ്ഞ് നല്ല ജോലി സാധ്യത ഉള്ള ഒരു കോഴ്സെടുത്ത് പാട്പെട്ട് വളർത്തിയ മൽസ്യതൊഴിലാളിയായ തൻ്റെ പിതാവിന് താനൊരു ആശ്വസമാകണം എന്ന് സ്വപ്നമാണ് നല്ലൊരു ബോഡി ബിൽഡർ കൂടിയായ ഹിശാമ...
Other

ദേശീയ ബോഡിബിൽഡിങ് മത്സരത്തിൽ ഇരട്ട സ്വർണം; മിസ്റ്റർ യൂണിവേഴ്സൽ മത്സരത്തിന് പണം തടസ്സം

തമിഴ്നാട് മഹാബലിപുരത്ത് വേൾഡ് ഫിറ്റ്നസ് ഫെഡറേഷൻ സംഘടിപ്പിച്ച ദേശീയ മത്സരത്തിൽ ഇരട്ട സ്വർണം നേടി എ ആർ നഗർ സ്വദേശി. മമ്പുറത്തെ പട്ടാളത്തിൽ ശ്രീകാന്താണ് 2 വിഭാഗങ്ങളിലായി സ്വർണം നേടിയത്. ബോഡിബില്ഡിങ് 60 കെ ജി വിഭാഗത്തിലും, ബർമുഡ ബീച്ച് മോഡൽ 162- 172 വിഭാഗത്തിലുമാണ് ചാംപ്യനായത്. സംസ്ഥാനത്ത് നിന്ന് നിരവധി പേർ പങ്കെടുത്തിരുന്നെങ്കിലും ശ്രീകാന്തിന് മാത്രമാണ് ഗോൾഡ്‌ മെഡൽ ലഭിച്ചത്. മാത്രമല്ല, വ്യക്തിഗത ഇനത്തിൽ 2 സ്വർണ മെഡൽ ഒരേ വ്യക്തി നേടുന്നതും അപൂർവമാണ്. ചെമ്മാട് കോയാസ് ജിംനേഷ്യത്തിലെ സി പി ഷിജുവാണ് പരിശീലകൻ. പെയിന്റിങ്ങ് തൊഴിലാളിയായ ശ്രീകാന്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളാണ്. ഡബ്ള്യു എഫ് എഫ് ഭാരവാഹികളായ മുനീർ ചിറക്കൽ, ആർ സി വേണുഗോപാൽ, ഷിജു എന്നിവരുടെ സഹായത്തോടെയാണ് ദേശീയ മത്സരത്തിൽ പങ്കെടുത്തത്. തായ്‌ലന്റിൽ നടക്കുന്ന മിസ്റ്റർ യൂണിവേഴ്സൽ മത്സരത്തിലേക്ക് സെലക്ഷൻ ലഭിച്...
error: Content is protected !!