Tag: Muder

Crime

സഹോദരിയെ കുത്തി ജീവനോടെ കത്തിച്ചു, മാതാപിതാക്കൾക്ക് വിസ്മയയോട് അമിത സ്നേഹമെന്ന് ജിത്തു

കൊച്ചി: വടക്കൻ പറവൂർ കൊലക്കേസിൽ മൂത്ത സഹോദരി വിസ്മയയെ (25) ജീവനോടെ തീ കൊളുത്തിയെന്ന് പ്രതി ജിത്തുവിന്റെ (22) മൊഴി. കത്തി വീശി വീഴ്ത്തിയശേഷം മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയത്. ശരീരത്തിൽ തീ പടർന്നതോടെ ജിത്തുവിനെ ചേർത്തുപിടിക്കാൻ വിസ്മയ ശ്രമിച്ചെന്നും സമീപത്തുണ്ടായിരുന്ന മേശയുടെ കാൽ ഉപയോഗിച്ച് ജിത്തു പ്രതിരോധിച്ചെന്നും പൊലീസ് പറയുന്നു വിസ്മയയുടെ കൊലപാതകത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. അറസ്റ്റിലായ ജിത്തുവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പൊലീസിന് കിട്ടിയത്. സഹോദരി വിസ്മയയോടുള്ള മാതാപിതാക്കളുടെ സ്നേഹക്കൂടുതലാണ് വഴക്കിന് കാരണമെന്നാണ് ജിത്തുവിന്റെ മൊഴി. വിസ്മയയ്ക്ക് മാതാപിതാക്കൾ കൂടുതൽ വസ്ത്രങ്ങൾ വാങ്ങിനൽകാറുണ്ടായിരുന്നുവെന്നും ഈ വസ്ത്രങ്ങൾ താൻ കീറിമുറിക്കാറുണ്ടെന്നും ജിത്തു മൊഴി നൽകി. ഇതേച്ചൊല്ലി വിസ്മയയും ജിത്തുവും നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പ...
Crime

മകളെ കാണാൻ പുലർച്ചെ എത്തിയ യുവാവിനെ അച്ഛൻ കുത്തിക്കൊന്നു

പുലർച്ചെ എത്തിയത് എന്തിനെന്ന് ദുരൂഹം, കള്ളൻ എന്ന് കരുതി കുത്തിയെന്നു വീട്ടുടമ തിരുവനന്തപുരം∙ പേട്ടയിൽ യുവാവ് പരിസരത്തെ വീട്ടിൽ കുത്തേറ്റു മരിച്ചു. പേട്ട സ്വദേശി അനീഷ് ജോർജ് (19) ആണ് കൊല്ലപ്പെട്ടത്. വീട്ടുടമ ലാലു പൊലീസിൽ കീഴടങ്ങി. പുലർച്ചെ 3 മണിയായപ്പോൾ ശബ്ദം കേട്ടതായും അനീഷിനെ കണ്ടപ്പോൾ കള്ളനെന്നു കരുതി കുത്തിയതായും ലാലു പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി അനീഷ് ജോർജിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരുന്നു. മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. കൊലപാതകം നടന്ന വീട് അനീഷ് ലാലുവിന്റെ വീട്ടില്‍ പുലര്‍ച്ചെ എത്തിയത് എന്തിനെന്നത് ദുരൂഹമാണ്. അനീഷിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതായി പേട്ട സിഐ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അതിനുശേഷം പ്രതികരിക്കാമെന്നും സിഐ പറഞ്ഞു."...
error: Content is protected !!