Sunday, September 21

Tag: Muhammad Absheer Kutassery

മുഹമ്മദ്‌ അബ്‌ഷീർ കുട്ടശ്ശേരിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കൈമാറി
Other

മുഹമ്മദ്‌ അബ്‌ഷീർ കുട്ടശ്ശേരിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കൈമാറി

തിരൂരങ്ങാടി : മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് പരപ്പിലാക്കൽ അംഗൻവാടി വിദ്യാര്‍ത്ഥി മുഹമ്മദ് അബ്ഷിര്‍ കുട്ടശ്ശേരിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കൈമാറി. മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ പി.പി മുനീർ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് വിധികർത്താവും വേൾഡ് ഗിന്നസ് ബുക്ക് റെക്കോർഡ് ഹോള്‍ഡറുമായ ഡോക്ടർ ഷാഹുൽ ഹമീദ് അവാർഡ് കൈമാറ്റം നിര്‍വ്വഹിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെ പേരും അവയുടെ തലസ്ഥാനങ്ങളും ഭാഷകളും അതുപോലെ കേരളത്തിലെ മുഴുവൻ നദികളുടെ പേരും ഇന്ത്യയിലെ പ്രധാനമന്ത്രിമാർ രാഷ്ട്രപതിമാർ എന്നിവരുടെ പേരും കൃത്യമായി വളരെ വേഗത്തിൽ പറയുന്നതിലൂടെയാണ് മുഹമ്മദ് അബ്ഷിര്‍ കുട്ടശ്ശേരി ഈ നേട്ടത്തിന് അർഹനായത്. ഗ്രാമപഞ്ചായത്ത് മെമ്പർ പി.പി സഫീർ അധ്യക്ഷത വഹിച്ചു. കുട്ടശ്ശേരി ശരീഫ, കെ.ടി റഹീം, അങ്കണവാടി വര്‍ക്കര്‍ കെ.ഷീബ, ടി.കെ മജീ...
error: Content is protected !!