Tag: Mukkam umar faizi

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്; മൂസക്കുട്ടി ഹസ്രത്ത് (പ്രസിഡന്റ്), അബ്ദുല്ല മുസ്ലിയാര്‍ (ജനറല്‍ സെക്രട്ടറി), സാദിഖലി ശിഹാബ് തങ്ങള്‍ (ട്രഷറര്‍)
Other

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ്; മൂസക്കുട്ടി ഹസ്രത്ത് (പ്രസിഡന്റ്), അബ്ദുല്ല മുസ്ലിയാര്‍ (ജനറല്‍ സെക്രട്ടറി), സാദിഖലി ശിഹാബ് തങ്ങള്‍ (ട്രഷറര്‍)

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടായി പി.കെ മൂസക്കുട്ടി ഹസ്രത്തും ജനറല്‍ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്‌ലിയാരും ട്രഷററായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.ടി ഹംസ മുസ്‌ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, വി.മോയിമോന്‍ ഹാജി മുക്കം, എം.സി മായിന്‍ ഹാജി, എം.പി.എം ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമ...
Other

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് സമസ്ത

 കോഴിക്കോട് : ഇന്ന് (11-12-2024) ന് കോഴിക്കോട് ചേർന്ന സമസ്ത മുശാവറയിൽ പൊട്ടിത്തെറി എന്നും പ്രസിഡണ്ട്‌ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി എന്ന മട്ടിലും ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് സമസ്ത നേതാക്കൾ പറഞ്ഞു. ഉച്ചക്ക് 1.30 വരെ നീണ്ടു നിന്ന യോഗം സമയക്കുറവ് മൂലം മറ്റു അജണ്ടകൾ ചർച്ച ചെയ്യാൻ അടുത്ത് തന്നെ ഒരു സ്പെഷ്യൽ യോഗം ചേരാൻ നിശ്ചയിക്കുകയാണുണ്ടായത്. മാത്രമല്ല യോഗത്തിൽ കൈ കൊണ്ട തീരുമാനങ്ങൾ മീഡിയ പ്രവർത്തകരെ പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ തത്സമയം നേരിട്ട് അറിയിച്ചതുമാണ്. യോഗ തീരുമാനങ്ങൾ പൂർണ്ണമായും ഔദ്യോഗിക റിലീസായി പതിവ് പ്രകാരം അയച്ചു കൊടുത്തിട്ടുമുണ്ട്. ചില മീഡിയകള്‍ തെറ്റായി കൊടുത്ത വാർത്തകളിൽ ആരും വഞ്ചിതരാവരുത്. 1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത   കോഴിക്കോട് : 1991 സെപ്തംബര്‍ 18ന് രാജ്യത്ത് നിലവില്‍ വന്ന ആരാധനാലയ സംരക്ഷണ നിയ...
Other

SKSSF പരിസ്ഥിതി സൗഹൃദം: മുക്കം ഉമർ ഫൈസി ഉദ്ഘാടനം ചെയ്തു

വേങ്ങര : എസ്. കെ. എസ്. എസ്. എഫ് പരിസ്ഥിതി സൗഹൃദ പ്രചാരണത്തിന്റെ വേങ്ങര മേഖലാതല ഉദ്ഘാടനം സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം തറയിട്ടാൽ എ. കെ മാൻഷൻ ഓഡിറ്റോറിയത്തിന് സമീപം തൈ നട്ട് നിർവഹിച്ചു. മേഖല പ്രസിഡന്റ് ശമീർ ഫൈസി,വൈസ് പ്രസിഡന്റ് മുസ്തഫ മാട്ടിൽ,ബശീർ നിസാമി മുട്ടംപുറം,ത്വാഹാ ഫൈസി പങ്കെടുത്തു.
error: Content is protected !!